കൊച്ചി: വേനൽ കനക്കുന്നതിനൊപ്പം ജില്ലയിൽ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വയറിളക്കം ഫെബ്രുവരി മാസത്തിൽ 2940 കേസുകളും മാർച്ചിൽ 1834 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹെപറ്റൈറ്റിസ് എ രോഗബാധിതരിൽ ഫെബ്രുവരിയിൽ മൂന്ന് സ്ഥിരീകരിച്ച കേസുകളും 41 സംശയാസ്പദ കേസുകളും ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചിൽ 10 സ്ഥിരീകരിച്ച കേസുകളും 48 സംശയാസ്പദ ഹെപ്പറ്റൈറ്റിസ് എ കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ചിൽ മലയാറ്റൂർ, മട്ടാഞ്ചേരി, കിഴക്കമ്പലം, പായിപ്ര പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ. ഫെബ്രുവരിയിൽ ടൈഫോയ്ഡ് ബാധിതരിൽ രണ്ട് സ്ഥിരീകരിച്ച കേസുകളും എട്ട് സംശയാസ്പദ കേസുകളും മാർച്ചിൽ രണ്ട് സ്ഥിരീകരിച്ച കേസുകളും ഒമ്പത് സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ ഒരു ഷിഗല്ലോസിസും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങൾ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.
മഞ്ഞപ്പിത്തബാധ, (ഹെപ്പറ്റൈറ്റിസ്-എ) വയറിളറിക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.