അഞ്ചല്‍: അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പുത്തയം, മൂന്നാറ്റിൻമൂല, കുഴിയന്തടം എന്നിവിടങ്ങളിൽ കുട്ടികളുൾപ്പെടെ ഇരുപതിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികൾ വിലയിരുത്തി ശുചീകരണവും ബോധവത്കരണവും ഊര്‍ജിതമാക്കാനും തീരുമാനിച്ചു.
വരുംദിവസങ്ങളിൽ വീടുകളില്‍ ക്ലോറിനേഷന്, ലഘുലേഖ വിതരണം, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ഉള്‍പ്പടെ നടത്തും. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛര്‍ദി ഉൾപ്പെടെ രോഗലക്ഷണമുള്ളവര്‍ സ്വയം ചികിത്സയും നാട്ടുചികിത്സയും പാടില്ലെന്നും ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധപ്രവർത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി പ്രസിഡന്റ് എം. ജയശ്രീ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.