മൂക്കിലൂടെ വാക്സിൻ: ബൂസ്റ്റർ ഡോസ്​ പരീക്ഷണത്തിന്​ ഭാരത് ബയോടെക്കിന് അനുമതി

ന്യൂ​ഡ​ൽ​ഹി: മൂ​ക്കി​ലൂ​ടെ ന​ൽ​കാ​വു​ന്ന കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​തി​ന്​ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ( ഡി.​സി.​ജി.​ഐ) ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് പ​രീ​ക്ഷ​ണാ​നു​മ​തി ന​ൽ​കി. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കാ​നു​ള്ള മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണാ​നു​മ​തി​യാ​ണ്​ ഡി.​സി.​ജി.​ഐ ന​ൽ​കി​യ​ത്. രാ​ജ്യ​​ത്ത്​ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ക്കു​ക.

മൂ​ക്കി​ലൂ​ടെ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഇ​ൻ​ട്രാ​നാ​സ​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് എ​ളു​പ്പ​മാ​യ​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ വേ​ഗം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ കേ​ന്ദ്ര​ത്തി​​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഡി​സം​ബ​റി​ലാ​ണ്​ ഭാ​ര​ത് ബ​യോ​ടെ​ക്​ ​ പ​രീ​ക്ഷ​ണ​ത്തി​ന്​ ഡി.​സി.​ജി.​ഐ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

പ​രീ​ക്ഷ​ണം പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക് മാ​ര്‍ച്ചോ​ടെ മൂ​ക്കി​ലൂ​ടെ ന​ല്‍കാ​വു​ന്ന ബൂ​സ്റ്റ​ര്‍ വാ​ക്‌​സി​ന്‍ ന​ൽ​കി​ത്തു​ട​ങ്ങി​യേ​ക്കും. രാ​ജ്യ​ത്ത്​ ജ​നു​വ​രി 10 മു​ത​ലാ​ണ്​ ര​ണ്ട്​ ഡോ​സ്​ സീ​ക​രി​ച്ച​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി തു​ട​ങ്ങി​യ​ത്.

Tags:    
News Summary - Nasal vaccine: Bharat Biotech approves booster dose test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.