ദന്താരോഗ്യത്തിന്റെ കാര്യത്തിൽ റമദാനിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ശരീരത്തിൽ നിർജലീകരണം സംഭവിക്കാതെ നോക്കുക എന്നതാണ് പ്രധാനം. നിർജലീകരണം ഉമിനീരിന്റെ അളവ് കുറക്കുകയും വായിലെ സ്വാഭാവിക ക്ലെൻസിങ് നടക്കാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നു. നിർജലീകരണം ബാക്ടീരിയകളുടെ വളർച്ച വായ്ക്കകത്തു ത്വരിതപ്പെടുത്തി വായ്നാറ്റം, പല്ലുകളിൽ പോട്, മോണ രോഗങ്ങൾ എന്നിവക്ക് കാരണമാകും.
നോമ്പ് തുറന്നാൽ ധാരാളം ശുദ്ധജലം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, മധുരം, ഉപ്പ് , അമിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം, കഫീൻ അടങ്ങിയതും സോഡാ പോലുള്ളതുമായ പാനീയങ്ങൾ വർജിക്കുക എന്നിവ നിർജലീകരണം കുറക്കാൻ സഹായിക്കും.
ഇഫ്താറിനും സുഹൂറിനും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പല്ലുകളും നാക്കും ബ്രഷ് ചെയ്യണം. പകൽ സമയത്ത് വുളു എടുക്കുന്നതിനു പുറമേ മറ്റു സമയങ്ങളിലും വായ വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. പ്രമേഹ രോഗികളിൽ മോണ രോഗ സാധ്യത കൂടുതലാണ്.
ഇത്തരക്കാർ ദിവസവും രണ്ടു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ചോക്ലേറ്റ്, ചീസ്, മറ്റു ഒട്ടിപ്പിടിക്കുന്ന ഭക്ഷണ പദാർഥങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. ഊരി മാറ്റാവുന്ന വെപ്പു പല്ലുകളുള്ളവർ ഇഫ്താറിനും സുഹൂറിനുംശേഷം അവ ബ്രഷ് ചെയ്തു വൃത്തിയാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.