എങ്ങനെയെങ്കിലും സമയമുണ്ടാക്കി നേരത്തേ കിടന്നാലും ഉറങ്ങാൻ മണിക്കൂറുകളെടുക്കുന്നുവോ? കിടന്നാലുടൻ ഉറക്കം വരാനും മികച്ച ഉറക്കം ലഭിച്ച് ഉന്മേഷത്തോടെ എഴുന്നേൽക്കാനും വിദഗ്ധർ നിർദേശിക്കുന്നു, 10-3-2-1 വിദ്യ.
കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ 10 മണിക്കൂറോളം ശരീരത്തിൽ പ്രവർത്തിക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. കാപ്പി, ചായ, സോഡ, ചോക്കലേറ്റ് തുടങ്ങിയവ ഉറങ്ങുന്നതിനു 10 മണിക്കൂർ മുമ്പേ മാത്രം കഴിക്കുക.
വൈകി ഭക്ഷണം കഴിച്ചാൽ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും അതുവഴി ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. നിങ്ങൾ കഴിച്ച ഭക്ഷണം കിടക്കയിലെത്തും മുമ്പേ ദഹിച്ചിരിക്കണം.
ജോലി സംബന്ധമായ സമ്മർദവും അതുവഴിയുള്ള പിരിമുറുക്കവും ഉറക്കം ബുദ്ധിമുട്ടേറിയതാക്കും. ജോലി സംബന്ധമായ ആലോചനകളിൽ നിന്നും ഫോൺ, ഇ-മെയിലുകളിൽനിന്നുമെല്ലാം മാറി വിശ്രമ ചിന്തയിലായിരിക്കണം മനസ്സ്.
ഫോണുകളിൽ നിന്നും ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിന്നുമുള്ള ബ്ലൂ ലൈറ്റ് കാരണം, ഉറക്ക ഹോർമോണായ മെലാടോണിൻ അടിച്ചമർത്തപ്പെടുന്നു. ഗാഡ്ജറ്റിനുപകരം വായനയോ മെഡിറ്റേഷനോ ആകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.