ലോകത്തിലെ 50,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയിലാണ് ഈ അമ്മ. അടുത്തിടെ അമ്മയായ ഈ യുവതി സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുകയാണ് ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന ഫിയോണ ഹൂകെര്‍ എന്ന 32കാരിക്കാണ് ഈ ദൗര്‍ഭാഗ്യകരമായ അവസ്ഥ ഉണ്ടായിരിക്കുന്നത്.
31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഫിയോണ പറയുന്നു. പിന്നീട് ഇത് കൂടി വന്നു. മകനെ പ്രസവിച്ച ശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്ന പാടുകളും കുമിളകളും നിറഞ്ഞു.
പരിഹാരം തേടി ചര്‍മ്മരോഗ വിദഗ്ധനെയാണ് ആദ്യം കണ്ടത്. സ്റ്റിറോയിഡ് ക്രീം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.
പ്രസവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പാടുകളും കുമിളകളും പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി. മാസങ്ങളോളം ഈ അവസ്ഥ തുടര്‍ന്നു.
പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിതെന്ന് പിന്നീട് കണ്ടെത്തി. ഫിയോനയുടെ ശരീരം അവളുടെ മകന്റെ ഡി.എന്‍.എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരത്തെ തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ക്രീമുകളും ഉപയോഗിച്ചു. ആറുമാസത്തിനുശേഷം അലര്‍ജി കുറഞ്ഞ് തുടങ്ങി. എന്നാല്‍ ക്രീമുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുന്നുണ്ട് -ഫിയോണ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.