ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ആ​ഷി​ഖ്​ ആ​മി​ന ഉ​മ്മ​യെ പ​രി​ച​രി​ക്കു​ന്നു

ലോക ഫിസിയോതെറപ്പി ദിനം ഇന്ന്; കോവിഡിൽ ആമിന ഉമ്മയുടെ കാലുകൾക്ക്​ ചലനമറ്റു, കിടക്കയിൽനിന്ന്​ കൈപിടിച്ചുയർത്തി ഫിസിയോതെറപ്പി

ആ​ല​പ്പു​ഴ: കോ​വി​ഡ്​ കാ​ലു​ക​ൾ ത​ള​ർ​ത്തി​യ​തോ​ടെ ഇ​നി ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ക​രു​തി​യ 72കാ​രി ആ​മി​ന ഉ​മ്മ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്​ മ​രു​ന്നി​ല്ലാ​ത്ത രോ​ഗ​നി​വാ​ര​ണ മാ​ർ​ഗ​മാ​യ ഫി​സി​യോ​തെ​റ​പ്പി​യി​ലൂ​ടെ. ര​ണ്ടാ​ഴ്​​ച​ത്തെ ചി​കി​ത്സ​​യി​ലൂ​ടെ വീ​ടി​െൻറ മു​റി​ക്കു​ള്ളി​ൽ മാ​ത്രം ഒ​തു​ങ്ങി​യ വ്യാ​യാ​മ​ത്തി​​ലും പ​രി​ച​ര​ണ​ത്തി​ലു​മാ​ണ്​ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത്. ഇ​തി​നൊ​പ്പം കൈ​കാ​ലു​ക​ളു​ടെ പേ​ശി​ബ​ല​വും നാ​ഡീ​ഞ​ര​മ്പു​ക​ളും ബ​ല​പ്പെ​ട്ട​തോ​ടെ കി​ട​ക്ക​യി​ൽ​നി​ന്ന്​ ആ​ദ്യം സ്വ​യം എ​ഴ​ു​േ​ന്ന​റ്റു. പി​ന്നെ വാ​ക്ക​റി​ൽ പി​ടി​ച്ച്​ മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു ന​ട​ത്തം. ഇ​പ്പോ​ഴ​ത്​ വീ​ടി​െൻറ സി​റ്റൗ​ട്ട്​ വ​രെ എ​ത്തി​നി​ൽ​ക്കു​േ​മ്പാ​ൾ ആ​ല​പ്പു​ഴ വാ​ട​യ്​​ക്ക​ൽ പു​ത്ത​ൻ​ചി​റ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ​മേ​റെ​യാ​ണ്. ഒ​പ്പം വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ന്​ അ​ദ്​​ഭു​ത​വും.

കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം നി​റ​ഞ്ഞു​നി​ന്ന ജൂ​ണി​ൽ നേ​രി​യ പ​നി​യാ​യി​ട്ടാ​യി​രു​ന്നു രോ​ഗ​ത്തി​െൻറ തു​ട​ക്കം. ഭേ​ദ​മാ​കാ​തെ വ​ന്ന​തോ​ടെ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ കോ​വി​ഡും ന്യു​മോ​ണി​യ​യും​ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​വി​ടു​ത്തെ 10 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷ​മാ​ണ് ആ​മി​ന ഉ​മ്മ​യ​ു​ടെ​ കാ​ലു​ക​ൾ​ക്ക്​ ച​ല​ന​മ​റ്റെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തി​നൊ​പ്പം വി​ട്ടു​മാ​റാ​ത്ത ചു​മ​യും ശ്വാ​സം​മു​ട്ട​ലും വ​ർ​ധി​ച്ച​തോ​ടെ വി​ദ​ഗ്ധ​ചി​കി​ത്സ​ക്ക്​ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി. ​കൊ​റോ​ണ​ വാ​ർ​ഡി​ൽ ഒ​രു ദി​വ​സം കി​ട​ന്ന​പ്പോ​ൾ​ത​ന്നെ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു. ക​ൺ​മു​ന്നി​ൽ ഒ​പ്പം​കി​ട​ന്ന ര​ണ്ടു​പേ​രെ മ​ര​ണം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ​ക്കും രോ​ഗി​ക്കും​ വേ​വ​ലാ​തി വ​ർ​ധി​ച്ചു. പി​റ്റേ​ദി​വ​സം​ ഹ​രി​പ്പാ​ട്​ ഹു​ദാ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ്​ കെ​യ​ർ സെൻറ​റി​ലേ​ക്ക്​ മാ​റ്റി. ഇ​തി​നു​പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ്​ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ആ​ഷി​ഖി​െൻറ സേ​വ​നം കി​ട്ടു​ന്ന​ത്.

ചി​കി​ത്സ തു​ട​ങ്ങു​േ​മ്പാ​ൾ അ​മി​ത​വ​ണ്ണ​വ​ും പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രു​ന്നു. 98 കി​ലോ​യു​ള്ള​തി​നാ​ൽ ക​ട്ടി​ലി​ൽ​നി​ന്ന്​ പൊ​ക്കി​യെ​ടു​ക്കാ​നും ഒ​രു​വ​ശ​ത്തേ​ക്ക്​ ച​രി​ച്ച്​​ കി​ട​ത്താ​നും ക​ഴി​യി​ല്ലാ​യി​രു​ന്നു. എ​ഴു​ന്നേ​റ്റ്​ ന​ട​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. മു​റി​യി​ൽ ശ്വാ​സം ന​ല്ല​രീ​തി​യി​ൽ കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യാ​ണ്​ ചു​മ​യും ശ്വാ​സ​ത​ട​സ്സ​വും മാ​റ്റി​യ​ത്. പി​ന്നീ​ട്​ റെ​സ്​​പി​റോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​യാ​മ​ങ്ങ​ളും തെ​റാ​ബാ​ൻ​ഡി​ലൂ​ടെ​യു​ള്ള നി​ര​ന്ത​ര​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കൈ​ക​ളി​​ലെ​യും കാ​ലു​ക​ളി​ലെ​യും പേ​ശി​ക​ൾ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തി​യും ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു.

കി​ട​ക്ക​യു​ടെ ഉ​യ​രം കൂ​ട്ടി​യും ഇ​രി​ക്കു​ന്ന പ്ര​ത​ല​ത്തി​ലെ കു​ഷ്യ​ൻ അ​ട​ക്ക​മു​ള്ള​വ സ്ഥാ​പി​ച്ചും മു​റി​യി​ലെ കാ​ര്യ​ങ്ങ​ൾ ​സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്കാ​ണ്​ ആ​ദ്യ​മെ​ത്തി​ച്ച​ത്. പി​ന്നീ​ടാ​ണ്​ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും​ ന​ട​ക്കാ​ൻ വാ​ക്ക​റി​െൻറ സ​ഹാ​യം തേ​ടി​യ​ത്. ഭാ​രം18 കി​ലോ​യോ​ളം ക​ു​റ​ക്കാ​നു​മാ​യി. കു​റ​ച്ചു​കൂ​ടി ഭാ​രം കു​റ​ച്ചാ​ൽ വാ​ക്ക​റി​െൻറ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കോ​വി​ഡ്​ ബാ​ധി​ക്കു​ന്ന​തി​ന്​ മു​മ്പു​ണ്ടാ​യി​രു​ന്ന മു​ട്ടു​വേ​ദ​ന​ക്ക്​ ആ​ശ്വാ​സം ക​െ​ണ്ട​ത്തി​യി​രു​ന്ന​ത്​ വേ​ദ​ന​സം​ഹാ​രി​യാ​യി​രു​ന്നു. ഫി​സി​യോ​തെ​റ​പ്പി ചി​കി​ത്സ​ക്കു​പി​ന്നാ​ലെ മു​ട്ടു​വേ​ദ​ന പൂ​ർ​ണ​മാ​യും അ​ക​ന്ന​തി​നൊ​പ്പം കി​ട​ക്ക​യി​ൽ​നി​ന്ന്​ എ​ഴു​ന്നേ​ൽ​ക്കാ​നും ആ​രു​ടെ​യും ആ​ശ്ര​യ​മി​ല്ലാ​തെ ന​ട​ക്കാ​നും ക​ഴി​യു​ന്ന​ത്​ ഭാ​ഗ്യ​മാ​യാ​ണ്​ ക​രു​തു​ന്ന​ത്. മൂ​ത്ത​മ​ക​ൾ സു​നി​ത​യു​ടെ കൂ​ടെ​യാ​ണ്​ താ​മ​സം. 

Tags:    
News Summary - World Physiotherapy Day; In Covid, Amina Umma's legs did not move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.