ഡുക്കാട്ടി എക്​സ്​ ദിയവേൽ ഇൗ മാസമെത്തും; വില 18.49 ലക്ഷം മുതൽ

ഡുക്കാട്ടിയുടെ സ്​പോർട്​സ്​ ബൈക്ക്​ എക്​സ്​ ദിയവേൽ ഇൗ മാസം ഇന്ത്യയിലെത്തും. സമൂഹമാധ്യമങ്ങളിലൂടെയാണ്​ കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്​. അന്താരാഷ്ട്രതലത്തിൽ ദിയവേൽ എസ്, ബ്ലാക്ക് സ്റ്റാർ, ഡാർക്ക് എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ ലഭ്യമാണ്​. അവസാന രണ്ട് വേരിയൻറുകൾ പുതുതായി കൂട്ടിച്ചേർത്തതാണ്​. 18.49 ലക്ഷമാണ്​ ദിയവേൽ സ്​റ്റോ​േൻറർഡ്​ വേരിയൻറി​െൻറ വില. ഉയർന്ന എസ്​ വേരിയൻറിന്​ 21.49 ലക്ഷം വിലവരും.

ദിയവേലി​െൻറ 1,262 സിസി യൂറോ 5 / ബിഎസ് 6 കംപ്ലയിൻറ്​ എൽ-ട്വിൻ എഞ്ചിൻ 9,500 ആർപിഎമ്മിൽ 162 എച്ച്പിയും 7,500 ആർ.പി.എമ്മിൽ 129എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. സ്റ്റാൻഡേർഡ് വേരിയന്റി​െൻറ ഭാരം 244 ൽ നിന്ന് 249 കിലോഗ്രാം ആയി ഉയർന്നിട്ടുണ്ട്​. എസ് വേരിയൻറി​െൻറ ഭാരം 247 കിലോഗ്രാം ആണ്. ലോഞ്ച് കൺട്രോൾ, കോർണറിങ്​ എബിഎസ്, വീലി കൺട്രോൾ, മൾട്ടി ലെവൽ ട്രാക്ഷൻ കൺട്രോൾ എന്നിവ പ്രത്യേകതകളാണ്​​.


തടിച്ച ഫ്രണ്ട് ഫോർക്ക്, എക്‌സ്‌പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, വലിയ ഫ്യൂവൽ ടാങ്ക്, വൈഡ് 240 സെക്ഷൻ റിയർ ടയർ എന്നിവ മാറ്റമില്ലാതെ തുടരുന്നു. എസ്​ വേരിയൻറിന്​ വ്യത്യസ്​ത വീൽ ഡിസൈനും ഓലിൻസ് സസ്പെൻഷനും ബ്രെംബോ എം 50 മോണോബ്ലോക്ക് ബ്രേക്കുകളും ലഭിക്കും. സ്റ്റാൻഡേർഡ് വേരിയൻറിൽ ബ്രെംബോ എം 4.32 കാലിപ്പറുകളാണ്​ നൽകിയിരിക്കുന്നത്​. സ്റ്റാൻഡേർഡ് ട്രിമിന് കറുത്ത കളർവേയും കറുത്ത ട്രെല്ലിസ് ഫ്രെയിമും ലഭിക്കും. ട്രയംഫ് റോക്കറ്റ് 3 ആർ, റോക്കറ്റ് 3 ജിടി എന്നിവയാണ്​ പ്രധാന എതിരാളികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.