ടൊയോട്ട കാമ്രിയുടെ ഒൻപതാം തലമുറ വരുന്നു; ഡിസംബർ 11 ഇന്ത്യയിൽ അവതരിക്കും, ടീസർ പുറത്തുവിട്ടു

ടൊയോട്ട കാമ്രിയുടെ ഒൻപതാം തലമുറ ഡിസംബർ 11 അവതരിക്കും. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുൻപായി കാമ്രിയുടെ ആദ്യ ടീസർ ടൊയോട്ട പുറത്തിറക്കി.

നാല് വ്യത്യസ്ത ട്രിമ്മുകളിൽ വരുന്ന കാമ്രി ഓൾ-വീൽ-ഡ്രൈവ് അല്ലെങ്കിൽ ഫ്രണ്ട്-വീൽ-ഡ്രൈവ് പവർട്രെയിൻ തിരഞ്ഞെടുക്കാവുന്നതാണ്. പുതിയ തലമുറ ലോകമെമ്പാടും ആക്സസ് ചെയ്യാവുന്നതാണെങ്കിലും ഇന്ത്യയിൽ പ്രദേശികമായി നിർമിക്കുകയും ചെയ്യും. നിലവിലെ കാമ്രിയുടെ വില 46.17 ലക്ഷമാണ്. വരാനിരിക്കുന്ന മോഡലിന് 45 മുതൽ 55 ലക്ഷംവരെയാണ് വില കണക്കാക്കുന്നത്. 

ബാഹ്യ രൂപകൽപ്പന തികച്ചും പുതിയതാണെങ്കിലും, ഔട്ട്‌ഗോയിംഗ് മോഡലിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ തലമുറ ടൊയോട്ട കാമ്രി നിർമിച്ചിരിക്കുന്നത്. ടീസർ ചിത്രങ്ങൾ കാറിന്റെ മുൻഭാഗം ഭാഗികമായി വെളിപ്പെടുത്തുന്നു. യു ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകളോട് കൂടിയ മൂർച്ചയുള്ള നോസാണ് സെഡാനുള്ളത്.

വിശാലമായ ഫ്രണ്ട് ഗ്രില്ലും കൂടുതൽ കോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇതിന്റെ സവിശേഷതയാണ്. പിൻവശങ്ങളിൽ ലെക്സസിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് നിർമാണം. സ്ട്രീംലൈൻ ചെയ്ത ഹെഡ്‌ലാമ്പുകളിൽ സംയോജിത എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുന്നു.

പുറമെയുള്ള മാറ്റത്തിന് പുറമെ ഇന്റീ രിയറും പരിഷ്കരിച്ചിട്ടുണ്ട്. ക്യാബിനിൽ ഒരു ഡ്യുവൽ-ഡിജിറ്റൽ ഡിസ്പ്ലേയാണ്. കൂടാതെ സെന്റർ കൺസോളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.   


പിൻ യാത്രക്കാർക്കുള്ള വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണം, സീറ്റ് ബാക്ക് സ്ക്രീനുകൾ, ടൈപ്പ്-സി യു.എസ്ബി ചാർജിങ് പോർട്ടുകൾ, വിൻഡോ കർട്ടനുകൾ, ജെ.ബി.എൽ ഓഡിയോ സിസ്റ്റം എന്നിവ സെഡാന്റെ ശ്രദ്ധേയമായ സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. വാഹനത്തിന്റെ വിപുലമായ വീൽബേസ് മെച്ചപ്പെടുത്തിയ വിശാലമായ ഇന്റീരിയർ എല്ലാ യാത്രക്കാർക്കും സുഖപ്രദമായ അനുഭവം ഉറപ്പാക്കുന്നു.

പുതിയ തലമുറ ടൊയോട്ട കാമ്രി സെഡാനിൽ 222 ബി.എച്ച്‌.പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഈ ശക്തി ഒരു eCVT ട്രാൻസ്മിഷൻ വഴി മുൻ ചക്രങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ടൊയോട്ട കാമ്രി സെഡാന്റെ അന്താരാഷ്‌ട്ര വേരിയന്റിൽ ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷൻ ഉള്ളപ്പോൾ, ഈ പതിപ്പ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമോ എന്ന് കണ്ടറിയണം.   


ഇന്ത്യയിൽ വിൽക്കുന്ന ടൊയോട്ട കാമ്രിയുടെ നിലവിലെ മോഡലിന് 19 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. ഇത് പുതിയ തലമുറയിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സ്‌കോഡ സൂപ്പർബ്, ബിവൈഡി സീൽ ഇവി തുടങ്ങിയ മോഡലുകളായിരിക്കും ടൊയോട്ട കാമ്‌രിയുടെ പ്രധാന എതിരാളി.

Tags:    
News Summary - 2025 Toyota Camry to launch in India on December 11. What’s better in the new model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.