ലോകത്തിൽ ഏറ്റവുംകൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവർഷം ശരാശരി അഞ്ച് ലക്ഷം ആക്സിഡൻറുകളാണ് രാജ്യത്ത് നടക്കുന്നത്. ഇൗ അപകടങ്ങളിൽ 1.5ലക്ഷം ആളുകൾ മരിക്കുകയും മൂന്ന് ലക്ഷംപേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. 2019ൽ ഇന്ത്യയിൽ നടന്നത് 4,49,002 അപകടങ്ങളാണ്. ഇതിൽ 71 ശതമാനവും അമിതവേഗം കാരണമാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
'ലഭ്യമായ വിവരമനുസരിച്ച്, കഴിഞ്ഞ വർഷത്തിൽ ആകെ റോഡപകടങ്ങളുടെ എണ്ണം 4,49,002 ആണ്. ഇതിൽ 3,19,028 റോഡപകടങ്ങൾ (71.1%) അമിതവേഗം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്'- റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി വി കെ സിംഗ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. അമിതവേഗത്തോടൊപ്പം തെറ്റായ ഒാവർടേക്കിങ് ശീലവും അപകടങ്ങൾ വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
റോഡ് ഉപയോക്താക്കളിൽ അവബോധം വളർത്തുന്നതിന് ഓരോ ജില്ലയ്ക്കും പാർലമെൻറ് അംഗങ്ങൾകൂടി ഉൾപ്പെട്ട 'റോഡ് സുരക്ഷാ സമിതി'യെ നിയമിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള പാർലമെൻറ് അംഗം ഇത്തരം കമ്മിറ്റിയുടെ ചെയർമാനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.