ന്യൂഡൽഹി: ഇന്ധന വില വർധനവ് താങ്ങാനാവാത്ത ജനത്തിന് എന്തുകൊണ്ട് ആശ്വാസം തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ്. പതിയ തുടങ്ങിയ ഇലക്ട്രിക് വാഹന വിപണി ഇന്ന് നിരത്തുകൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആളുകളെ ഇന്നും ഇവിയിൽ നിന്നും അകറ്റി നിർത്തുന്നത് റോഡുകളിൽ ഇടക്കിടെ കത്തിയമരുന്ന ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ടിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല തന്നെയാണ് ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത്.
എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായെന്ന് അവകാശപ്പെട്ടിരുന്ന കമ്പനികളിൽ മുൻനിരയിലുണ്ടായിരുന്ന ബജാജാണ് പുതിയ കുരുക്കിലായത്. അടുത്തിടെ ഔറംഗബാദിൽ ബജാജ് ചേതകിന് തീപിടിച്ചതാണ് ഇവി ആരാധകരെ ആശങ്കയിലാക്കിയത്.
എന്നാൽ, ചേതക് തീപിടിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ബാറ്ററിക്കും മോട്ടോറിനും യാതൊരു പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ലെന്നും ബജാജ് അധികൃതർ പ്രതികരിക്കുന്നു. ഒരു പ്രത്യേക പ്ലാസ്റ്റിക് ഭാഗത്തിൽ നിന്നും ഉയർന്ന പുകയാണ്. ബാറ്ററി പാക്കിൽ ഉപയോഗിച്ചിരിക്കുന്ന സാമഗ്രികൾ പുകയെ നിയന്ത്രിക്കാൻ ഉതകുന്നതാണെന്നും കമ്പനി അവകാശപ്പെട്ടു. കേടായ വാഹനം സർവീസ് സെന്ററിലെത്തിച്ച് ബ്രാൻഡിന്റെ ഡീലർ പാർട്ണർ സമഗ്രമായ അന്വേഷണം നടത്തിയതായി ബജാജ് പറയുന്നു.
ഈ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായിരുന്നു ബജാജ് ചേതക്. കഴിഞ്ഞ സെപ്റ്റംബറിൽ ടിവിഎസ് iQube-നെ പിന്തള്ളി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റ രണ്ടാമത്തെ ഇവി സ്കൂട്ടറാകുകയും ചെയ്തു. 2024 ഡിസംബർ 20-ന് പുതിയ തലമുറ ബജാജ് ചേതക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.