ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു പഞ്ചാബിലും ഓട്ടോ പാർട്സ് നിർമാണ യൂനിറ്റ് ഒരുക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജർമനിയിലെ ബി.എം.ഡബ്ല്യു ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ഇതിൽ ധാരണയായത്. ഇന്ത്യയിലെ രണ്ടാമത്തെ പാർട്സ് നിർമാണ യൂനിറ്റാകും പഞ്ചാബിലേത്. ചെന്നൈയിലാണ് നിലവിൽ യൂനിറ്റുള്ളത്.
ഇ-മൊബിലിറ്റി മേഖലയിൽ സംസ്ഥാന സർക്കാറുമായി സഹകരിക്കാൻ ബി.എം.ഡബ്ല്യുവിനെ മുഖ്യമന്ത്രി ക്ഷണിച്ചു. 2030ഓടെ ആഗോള വിൽപനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്ന ബി.എം.ഡബ്ല്യുവിന്റെ പ്രധാന മേഖലയാണ് ഇ-മൊബിലിറ്റി. പഞ്ചാബിന്റെ ഇ.വി പോളിസി ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.