ലോകത്ത് ഏറ്റവും വേഗതയുള്ള ഹൈപ്പർ കാറുകൾ നിർമിക്കുന്ന കമ്പനിയാണ് ബുഗാട്ടി. എഞ്ചിനീയറിങ് വിസ്മയങ്ങളെന്നാണ് ബുഗാട്ടി കാറുകളെ വിശേഷിപ്പിക്കുന്നത് തന്നെ. ആഡംബരത്വം നിറഞ്ഞ് കവിയുന്ന ബുഗാട്ടി കാറുകൾ വിലയുടെ കാര്യത്തിലും ഒരിക്കൽ പോലും ആരെയും ഞെട്ടിക്കാതിരുന്നിട്ടില്ല. കമ്പനി പുതുതായി പുറത്തിറക്കിയ ബുഗാട്ടി ലാ വോയിറ്റർ നോയർ അന്തിമ പതിപ്പിന് വിലയിട്ടിരിക്കുന്നത് 13.4 മില്യൺ ഡോളറാണ്. 100 കോടിയോളം ഇന്ത്യൻ രൂപ. കണ്ണഞ്ചിപ്പിക്കുന്ന ഇൗ ഫാൻസി മെഷീൻ പൂർത്തിയാക്കാൻ അണിയറപ്രവർത്തകരെടുത്തത് 65,000 എഞ്ചിനീയറിങ് മണിക്കൂറുകളാണ്.
ബുഗാട്ടി ചിറോണിനെ അടിസ്ഥാനമാക്കിയുള്ളതാണ് വരാനിരിക്കുന്ന താരം. കാറിെൻറ പേരും കാറിെൻറ കളറും ഒന്നുതന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 'ലാ വോയിറ്റർ നോയിറിെൻറ' ഫ്രഞ്ചിൽ നിന്നുള്ള വിവർത്തനം 'കറുത്ത കാർ' എന്നാണ് ആണ്. ചിറോണിൽ നിന്ന് ബുഗാട്ടിയുടെ പുതിയ കറുത്ത കരുത്തൻ ക്വാഡ്-ടർബോചാർജ്ഡ്, 1,479-കുതിരശക്തിയുള്ള 8.0 ലിറ്റർ ഡബ്ല്യു16 എഞ്ചിൻ കടംകൊണ്ടിട്ടുണ്ട്. എങ്കിലും അതിെൻറ പൂർണ്ണമായ ബെസ്‌പോക്ക് രൂപകൽപ്പനയും വിപുലീകൃത വീൽബേസും ഏറെ വ്യത്യസ്തമാണ്. ചിറോണിനെ അപേക്ഷിച്ച് ബുഗാട്ടിയുടെ ഏറ്റവും പുതിയ കാറിെൻറ വീൽബേസ് 9.8 ഇഞ്ച് വർദ്ധിപ്പിച്ചിട്ടുണ്ട്.
രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ജെറ്റ് ബ്ലാക്ക് കാർ രാജകീയവും സ്പോർട്ടിയും അങ്ങേയറ്റം ശക്തവുമാണെന്ന് തിരിച്ചറിയാൻ കഴിയും. ഇൗ ഫോർ വീൽ മെഷീന് പിന്നിൽ ആറ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ഉണ്ട്, അത് വളരെ അഗ്രസീസ് അനുഭവം കാറിന് പകരുന്നു. കാറിെൻറ ബോഡിക്ക് ഒരു കാർബൺ ഫൈബർ പ്രതലവും 'ബ്ലാക്ക് കാർബൺ ഗ്ലോസി' എന്ന വ്യക്തമായ കോട്ടിങ്ങുമുണ്ട്. ലാ വോയിറ്റർ നോയറിെൻറ ഓരോ അൾട്രാ വൈഡ്‌ലൈറ്റ് സ്ട്രിപ്പുകളിലും ഉയർന്ന വെളിച്ചം പകരുന്ന എൽഇഡി ബൾബുകളുടെ 25 ഓളം വ്യക്തിഗത യൂണിറ്റുകളുമുണ്ട് കൂടാതെ ഫ്രണ്ട് ഗ്രില്ലിലെ 3ഡി പ്രിൻറഡ് രൂപവും എടുത്തുപറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.