നാല് ടയറും സ്റ്റിയറിങ് വീലും കുറേ ഗിയറുകളും ക്ലച്ചും ഒക്കെ കൂടി പൂർണമായും ഡ്രൈവേഴ്സ് കാറായി വിപണിയിൽ വന്ന ആദ്യകാല കാറുകളിൽ നിന്ന് ഇപ്പോഴത്തെ കാറുകൾക്ക്, അതിലുപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകൾക്ക് വന്ന മാറ്റം അത്യത്ഭുതം തന്നെയാണ്.
മാനുവല്‍ ട്രാന്സ്മിഷന് ഗിയര്‍ബോക്സിന്റെ മെക്കാനിസം തന്നെയാണ് എ.എം.ടിക്കും. ക്ലച്ചിന്റെയും ഗിയറിന്റെയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടോമാറ്റിക്. സാധാരണ ക്ലച്ച് അമര്‍ത്തുമ്പോള്‍ എൻജിനും ഗിയര്‍ ബോക്സുമായുള്ള ബന്ധം വേര്‍പെടുകയും അതുവഴി ഗിയര്‍ മാറുകയുമാണ് മാനുവൽ ഗിയർ ബോക്സുള്ള വാഹനങ്ങള്‍ ചെയ്യാറ്.
എന്നാല്‍ എ.എം.ടിയിൽ വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് ഗിയര്‍ പ്രവർത്തിക്കുമ്പോഴേ ക്ലച്ച് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുമെന്നതിനാൽ ക്ലച്ച് പെഡലിന്റെ ആവശ്യമില്ല. എന്നാൽ മാനുവൽ ഡ്രൈവിങ് ശീലിച്ചവർക്ക് ക്ലച്ച് പെഡൽ ചവിട്ടാൻ ഒരു ത്വര കുറച്ച് നാളത്തേക്ക് ഉണ്ടായേക്കും.
ക്ലച്ച് എന്ന് കരുതി ഒറ്റയടിക്ക് ചവിട്ടുന്നത് ബ്രേക്ക് പെഡലിൽ ആണെങ്കിൽ വാഹനം പൊടുന്നനെ നിൽക്കുകയും ഇതൊന്നും അറിയാതെ പുറകിൽ വരുന്ന വാഹനം ഇടിച്ചുകയറാനൊക്കെ സാധ്യതയുള്ളതിനാൽ മെക്കാനിസം കൃത്യമായി അറിയുക. ഓട്ടോമാറ്റിക്കിൽ ഒരേ സമയം ആക്സലറേറ്ററും ബ്രേക്കും ചവിട്ടുന്നത് എൻജിന് അത്ര നല്ലതല്ല.
അതുകൊണ്ട് തന്നെ മാനുവൽ ഓടിച്ച് ശീലിച്ചവർ ഓട്ടോമാറ്റിക്കിലേക്ക് വരുമ്പോൾ ഇടതുകാൽ ഫ്രീയാക്കി വെറുതെയിടുമെന്നും ഒരു കാരണവശാലും ഉപയോഗിക്കില്ല എന്നും പ്രതിഞ്ജ ചെയ്ത് വാഹനത്തിലേക്ക് കയറുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും.
ഇനി ഏറ്റവുമാദ്യം പറയേണ്ട കാര്യം അവസാനം പറഞ്ഞ് നിർത്താം. സൈഡ് മിററുകളും റിയർവ്യൂ മിററും ശരിയായി ക്രമീകരിക്കുകയും എല്ലായ്പോഴും അതിൽ ശ്രദ്ധിക്കുകയും ചെയ്യുക. ഇതിപ്പോ ഓട്ടോമാറ്റിക് വാഹനത്തിന് മാത്രമല്ല ബാധകം. ഓടിക്കുന്നതിനിടെ ഓവർടേക്ക് ചെയ്യാനും മറ്റും കണ്ണാടിയില്ലാത്തതിനാൽ ടൂവിലർ ഫ്രീക്കൻമാർ തല പുറകോട്ട് നോക്കി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുള്ളത് കൊണ്ട് കൂടിയാണ്.
കണ്ണാടി രണ്ടും മടക്കിവെച്ച് ആരെയും കൂസാതെ വണ്ടിയോടിച്ചുപോകുന്ന കുറേപ്പേരുണ്ട്. കാറിനകത്തെ കണ്ണാടി തലമുടി ചീകാനും സൗന്ദര്യം നോക്കാനും വേണ്ടിയല്ല വാഹന നിർമാതാക്കൾ ഘടിപ്പിച്ചിരിക്കുന്നതെന്ന് ഇത്തരക്കാരോട് വിനീതമായി അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.