ബെയ്ജിങ്: ആഗോള തലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ വർഷമാണ് കടന്നുപോകുന്നത്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2024ൽ ആഗോള ഇവി വിൽപനയുടെ 80 ശതമാനവും സ്വന്തമാക്കിയത് ചൈനയാണ്.
ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായ ചൈന ഇലക്ട്രിക് വാഹന ലോകവും അടക്കിഭരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2024ലെ ആദ്യ ആറു മാസങ്ങളിൽ ചൈനയിൽ വിറ്റത് 40 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച 10 ലക്ഷത്തിലധികം വർധനവാണ് ഉണ്ടായത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ സർക്കാർ നയങ്ങളും സബ്സിഡികളും വിപണി സൗഹൃദ അന്തരീക്ഷവുമാണ് ചൈനയെ മുന്നിലെത്തിക്കുന്നത്.
ആഗോള തലത്തിൽ ഇവിയിൽ വലിയ മുന്നേറ്റമാണ് പ്രകടമായത്. ഈ വർഷം ജർമനിൽ വിൽപനയിൽ ഇടിവുണ്ടായെങ്കിലും യൂറോപ്പിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ട്. യു.കെയിൽ മാത്രം 15 ശതമാനം വർധിച്ചു. യു.എസിൽ 10 ശതമാനം വർധനവുണ്ട്. ഇന്ത്യയിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണ് ഉണ്ടായത്. 2024 ലെ ആദ്യ ആറുമാസങ്ങളിൽ 28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് 'വാഹൻ' ഡാറ്റ പറയുന്നു.
ആഗോള വിൽപന ട്രൻഡുകളിൽ പ്യുവർ ഇലക്ട്രിക്കുകളും പ്ലഗ്-ഇൻ ഹൈബ്രിഡുകളുമാണുള്ളത്. ഇവി വിൽപനയുടെ വളർച്ച നിരക്ക് മന്ദഗതിയിൽ ആയിരിക്കുമോ എന്ന ആശങ്കയിലാണ് ഈ വർഷം ആരംഭിച്ചതെങ്കിലും വൻ മുന്നേറ്റമാണ് പ്രകടമായത്. ടെസ്ലയും ബിവൈഡിയും പോലുള്ള കമ്പനികൾ റെക്കോഡ് വിൽപനയുമായി മുന്നേറുമ്പോൾ ഈ വർഷം വിൽപന നിരക്ക് പ്രവചനാതീതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.