ഡയഗണ്‍കാര്‍ട്ടിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

കൊച്ചി: മലയാളി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ടിലൂടെ diaguncart.com ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നു. ടി.എന്‍.ആര്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡി​െൻറ ഏഴ് വ്യത്യസ്ത മോഡലുകളാണ് ഡയഗണ്‍ കാര്‍ട്ടിലൂടെ അവതരിപ്പിക്കുന്നത്.

ഈസി ചാര്‍ജിങ്ങ് ടെക്‌നോളജി, റിവേര്‍സ് ഗിയര്‍, സ്പീഡ് ലോക്ക്, കീ ലെസ് എന്‍ട്രി, ട്യൂബ് ലെസ് ടയേര്‍സ്, സെൻറര്‍ ലോക്ക്, ആൻറി തെഫ്റ്റ് അലാം സിസ്റ്റം, മൊബൈല്‍ ചാര്‍ജിങ്ങ് പോര്‍ട്ട് തുടങ്ങിയ നിരവധി സവിശേഷതകൾ അടങ്ങിയ ഈ മോഡലുകൾക്ക് ഒറ്റത്തവണ ചാര്‍ജ്ജിങ്ങിൽ 75 മുതൽ 200 കി.മീ വരെ മൈലേജ് ലഭിക്കുന്നുണ്ട്. 70,000/- രൂപ മുതല്‍ 1,35,000/- രൂപ വരെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില.


'പെട്രോള്‍, ഡീസല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായിട്ടാണ് ടി.എന്‍.ആര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡയഗണ്‍ കാര്‍ട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത് എന്ന് ' ഡയഗണ്‍കാര്‍ട്ട് സി.ഇ.ഒ ജിജി ഫിലിപ്പ് വ്യക്തമാക്കി. വാഹനം വാങ്ങുവാൻ ഷോറൂമികളിലേക്ക് പോകാതെ തന്നെ ഒറ്റ ക്ലിക്കിൽ ഡയഗൺകാർട്ടിലൂടെ ഇലക്ട്രിക് സ്കൂട്ടറുകൾ വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    
News Summary - Electric scooters on the market through DiaGun Cart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.