ജെനസിസ് എന്ന് കേട്ടിട്ടില്ലാത്തവർക്കായി അൽപ്പം ചില കാര്യങ്ങൾ വിശദീകരിക്കാം. ഹ്യൂണ്ടായുടെ ആഢംബര വാഹന വിഭാഗമാണ് ജെനസിസ്. ടൊയോട്ടക്ക് ലെക്സസ് പോലെയാണിതെന്ന് പറഞ്ഞാൽ പെെട്ടന്ന് മനസിലാകും. 2015 ലാണ് ഹ്യുണ്ടായ് ജെനസിസിനെ ആഗോളവിപണിയിൽ അവതരിപ്പിച്ചത്. ബെൻസിനോടും ഒാഡിയോടും ബിഎംഡബ്ല്യുവിനോടും ജാഗ്വാറിനോടുമൊക്കെ മത്സരിക്കുകയാണ് ജെനസിസിെൻറ ദൗത്യം. ജെനസിസ് ബ്രാൻഡിൽ നിലവിൽ ഒരു ഫുൾസൈസ് എസ്.യു.വിയാണുള്ളത്. പേര് ജി.വി 80
ബ്രാൻഡിെൻറ രണ്ടാമത്തെ ആഢംബര എസ്‌യുവിയാണ് ജി.വി 70. ഓഡി ക്യു 5, ബിഎംഡബ്ല്യു എക്‌സ് 3, മെഴ്‌സിഡസ് ബെൻസ് ജിഎൽസി എന്നിവയുമായി വിപണിയിൽ മത്സരിക്കുന്ന വാഹനമാണ് ജി.വി 80. റിയർ ഡ്രൈവ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി നിർമിച്ച ജിവി 70 ഒരു ഓൾ-വീൽ ഡ്രൈവ് വാഹനമാണ്. 245 എച്ച്പി കരുത്തുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 196 എച്ച്പി കരുത്തുള്ള ഒരു 2.2 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ടാകും. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് ട്യൂസോൺ എസ്‌യുവിയുമായാണ് മറ്റ് സാേങ്കതികകാര്യങ്ങളിൽ ജിവി 70 ക്ക് കൂടുതൽ സാമ്യമുള്ളത്. രണ്ട് വേരിയൻറുകളാവും വാഹനത്തിനുള്ളത്.
ഒരു സാധാരണ പതിപ്പും സ്‌പോർട്ട് മോഡലും പ്രതീക്ഷിക്കപ്പെടുന്നു. ഹ്യൂണ്ടായിയുടെ 2025 റോഡ്മാപ്പ് അനുസരിച്ച് അടുത്ത വർഷം ആദ്യത്തെ ഓൾ-ഇലക്ട്രിക് ജെനസിസും പുറത്തുവരും. ഇന്ത്യയിലേക്കുള്ള ജെനസിസിെൻറ വരവിനെപറ്റി ഹ്യൂണ്ടായ് പൂർണവിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. പൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനുപകരം വാഹനഭാഗങ്ങൾ എത്തിച്ച് കൂട്ടിച്ചേർത്ത് വിൽക്കുന്നതിനാകും ഹ്യൂണ്ടായ് പ്രധാന്യം നൽകുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.