തങ്ങളുടെ മോഡൽ നിരയിലെ ട്രൈബർ, കൈഗർ, ക്വിഡ് എന്നീ വാഹനങ്ങൾക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ജൂണിൽ 65,000 രൂപ വരെ ഡിസ്കൗണ്ട് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടുകളും കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.
റെനോ ട്രൈബറിന്റെ ഫേസ് 1 മോഡലുകളിൽ 62,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും തിരഞ്ഞെടുത്ത വേരിയന്റുകളിൽ 12,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്നു. അതേസമയം, 2023 -ൽ നിർമ്മിച്ച പഴയ ബിഎസ് VI മോഡലുകൾക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുകളും 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രൈബറിന്റെ ബിഎസ് VI ഫേസ് 2 മോഡലുകൾക്കും 45,000 രൂപ വരെ ഓഫർ ലഭിക്കും. ഈ ഓഫർ പാക്കേജിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.
റെനോയുടെ കൈഗർ മോഡലിന്റെ പഴയ ബിഎസ് VI മോഡലുകൾക്ക് 62,000 രൂപ വരെ കിഴിവ് ലഭിക്കും. അതിൽ എനർജി AMT വേരിയന്റുകളിൽ 25,000 രൂപ വരെയും എനർജി മാനുവൽ, ടർബോ വേരിയന്റുകളിൽ 15,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 25,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസുകളും 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും കൈഗറിന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൈഗറിന്റെ പുതിയ ബിഎസ് VI ഫേസ് 2 മോഡലുകളിൽ, RXT, RXT(O) ടർബോ വേരിയന്റുകളിൽ 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്, എന്നാൽ RXZ വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടേ ലഭിക്കൂ. തെരഞ്ഞെടുത്ത വേരിയന്റുകളിൽ കമ്പനി 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു, കൂടാതെ ലോയൽറ്റി ആനുകൂല്യങ്ങൾ 10,000 രൂപ വരെ നീളും.
ചെറുകാറായ റെനോ ക്വിഡിന്റെ ഓൾഡ് സ്റ്റോക്ക് ബിഎസ് VI മോഡലുകൾക്ക് 57,000 രൂപ വരെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ AMT വേരിയന്റുകളിൽ 25,000 രൂപ വരെയും മാനുവൽ വേരിയന്റുകളിൽ 20,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. ക്വിഡിന് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുകൾ, 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 10,000 രൂപ വരെ ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവ ഉൾപ്പെടുന്ന 57,000 രൂപ വരെയുള്ള ഓഫറുകളാണ് പുതിയ ബിഎസ് VI ഫേസ് 2 വേരിയന്റുകൾക്ക് റെനോ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.