വരുന്നു...ഹീറോ സ്‌പ്ലെൻഡർ ഇലക്ട്രിക്; 2027ൽ പുറത്തിറക്കും

വരുന്നു...ഹീറോ സ്‌പ്ലെൻഡർ ഇലക്ട്രിക്; 2027ൽ പുറത്തിറക്കും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഇറങ്ങി കളിക്കാനൊരുങ്ങുന്നു. അടുത്ത രണ്ടു മൂന്ന് വർഷത്തിനുള്ളിൽ എൻട്രി ലെവർ സ്കൂട്ടർ മുതൽ ഉയർന്ന ശേഷിയുള്ള ബൈക്കുകൾ വരെ അര ഡസനോളം പുതിയ മോഡലുകളാണ് സീറോ-എമിഷൻ മാർക്കറ്റിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിലെ ഏറ്റവും സുപ്രധാനമായ ചുവടുവെപ്പായി മാറുന്നത് ജനപ്രിയമായ ഹീറോ സ്പ്ലെൻഡറിന്റെ ഇലക്ട്രിക് വേരിയാന്റായിരിക്കും. രണ്ടു വർഷത്തോളമായി ജയ്പൂരിലെ അവരുടെ ടെക്നോളജി സെന്ററായ സി.ഐ.ടിയിൽ ഉൽപ്പന്നം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2027 ൽ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്പ്ലെൻഡർ പ്രോജക്റ്റിന് എ.ഇ.ഡി.എ എന്ന് പേരിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിവർഷം ഒരു ലക്ഷം യൂനിറ്റുകളാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് സ്‌പ്ലെൻഡറിന് പുറമെ, ഇലക്ട്രിക് മോട്ടോർസൈക്കിളുടെ വിപുലമായ പദ്ധതിയുമുണ്ട്. 10,000 യൂണിറ്റുകളുടെ മിതമായ വാർഷിക വോളിയമുള്ള ഒരു ഇലക്ട്രിക് ഡർട്ട് ബൈക്കായ Vida Lynx 2026-ൽ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ മോഡൽ പ്രാഥമികമായി വികസിത അന്താരാഷ്ട്ര വിപണികളെ ലക്ഷ്യം വച്ചുള്ളതായിരിക്കും.

2027-28 ഓടെ ഇലക്‌ട്രിക് വാഹനങ്ങളിൽ നിന്ന് പ്രതിവർഷം അര ദശലക്ഷത്തിലധികം യൂനിറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. മോട്ടോർസൈക്കിളുകളുടെ ശ്രേണി പ്രതിവർഷം 2.5 ലക്ഷം യൂനിറ്റുകൾ സംഭാവന ചെയ്തേക്കും. സ്‌കൂട്ടറുകൾ 2.5-3 ലക്ഷം യൂനിറ്റുകൾ കൂടി നൽകും. 

Tags:    
News Summary - Hero Splendor electric launch in 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.