ബെസ്റ്റ് സെല്ലറായ ആക്ടീവയുടെ പ്രീമിയം എഡിഷൻ അവതരിപ്പിച്ച് ഹോണ്ട. 75,400 രൂപയാണ് വില. ആക്ടീവ 6 ജിയുടെ ഉയർന്ന വേരിയന്റിനേക്കാൾ 1,000 രൂപയുടെ വില വ്യത്യാസം മാത്രമാണ് സ്പെഷൽ എഡിഷനുള്ളത്. സ്റ്റാന്റേർഡ് മോഡലിനേക്കാൾ 3000 രൂപയുടെ വർധനവും പുതിയ മോഡലിൽ ഉണ്ട്. മൂന്ന് പ്രത്യേക നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാകും. പ്രീമിയം ലുക്കിനായി ഗോൾഡ് ഫിനിഷും നൽകിയിട്ടുണ്ട്. പുറംമോഡിയിലല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും സ്റ്റാന്റേർഡ് മോഡലുമായി വാഹനത്തിനില്ല.
ആക്ടീവ 6 ജി സ്റ്റാേൻർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ പുതിയ വാഹനത്തിനുണ്ട്. മൂന്ന് പുതിയ നിറങ്ങളെ കൂടാതെ സ്റ്റാൻഡേർഡ് മോഡലിൽ ക്രോം ഫിനിഷുള്ള ഭാഗങ്ങളിൽ സ്വർണ്ണ നിറമാണുള്ളത്. ചക്രങ്ങൾ, ലോഗോകൾ, മുൻ ഏപ്രണിന്റെ അലങ്കാരങ്ങൾ എന്നിവയിലെല്ലാം സ്വർണ്ണം പൂശിയിട്ടുണ്ട്. കറുപ്പിന് പകരം ബ്രൗൺ നിറത്തിലാണ് സീറ്റും പ്ലാസ്റ്റിക് ക്ലാഡിങും തീർത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ആക്ടിവയിൽ കാണപ്പെടുന്ന അതേ 109.5 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഇവിടേയും. 8,000 ആർപിഎമ്മിൽ 7.7 എച്ച്പിയും 5,500 ആർപിഎമ്മിൽ 8.9 എൻഎം ടോർക്കും വാഹനം സൃഷ്ടിക്കും. സി.വി.ടി ഗിയർബോക്സാണ്. കിക്ക്-സ്റ്റാർട്ടർ സ്റ്റാൻഡേർഡാണ്. സൈലന്റ് ഇലക്ട്രിക് സ്റ്റാർട്ടറും ഇതിലുണ്ട്. സ്റ്റാൻഡേർഡ് ആക്ടീവയിൽ കാണുന്ന അതേ സ്റ്റീൽ വീലുമായാണ് പ്രീമിയം മോഡലും വരുന്നത്. 90/90-12 ഫ്രണ്ട് ടയറും 90/100-10 പിൻ ടയറുമാണുള്ളത്. ഇവ രണ്ടും ട്യൂബ്‌ലെസ് ആണ്. മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കിനൊപ്പം അതിന്റെ ബ്രേക്കിങ് ഹാർഡ്‌വെയറും അതേപടി തുടരുന്നു. അണ്ടർബോൺ ഫ്രെയിം, ടെലിസ്‌കോപ്പിക് ഫോർക്ക്, ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഹൈഡ്രോളിക് ഷോക്കുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.