സദ്ദാം ഹുസൈന്‍റെ കാർ സ്വന്തമാക്കിയ ഇന്ത്യൻ മാധ്യമ മുതലാളി; അസാധാരണമായ ആ കഥയറിയാം

ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ കുറിച്ച് നമ്മുക്ക്​ എല്ലാവർക്കും അറിയാം. 1979-ല്‍ ഇറാഖിന്റെ പ്രസിഡന്റായി അധികാരമേറ്റ സദ്ദാം രണ്ട് ദശകത്തിലധികം ഭരണം കൈയ്യാളി. അവസാനം അമേരിക്കൻ അധിനിവേശത്തിൽ സദ്ദാം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. 2006 ഡിസംബര്‍ 30ന് അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാമിനെ തൂക്കിക്കൊല്ലുകയും ചെയ്തു. സദ്ദാം ഹുസൈന്റെ കാര്‍ സ്വന്തമാക്കിയ ഒരു പത്ര മുതലാളിയുടെ കഥ പറയാനാണ്​ ഇത്രയും കാര്യങ്ങൾ പറഞ്ഞത്​. അസാധാരണമായ ആ കഥയറിയാം

ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും എഡിറ്റോറിയല്‍ ഡയറക്ടറുമായ വിവേക് ഗോയങ്കയാണ് സദ്ദാം ഹുസൈന്റെ കാര്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. രാജ്യത്തെ പ്രമുഖ വിന്‍േറജ്്, ക്ലാസിക് കാര്‍ കലക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് വിവേക് ഗോയങ്ക. ഈ കാര്‍ എങ്ങനെ സ്വന്തമായി എന്നതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുറംലോകമറിഞ്ഞത്.

തന്റെ ശേഖരത്തിലുള്ള കാറുകളെ കുറിച്ചും സദ്ദാം ഹുസൈന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ തന്റെ കൈയിലെത്തി എന്നതിനെ കുറിച്ചുമെല്ലാം ബറോഡ രാജകുടുംബാംഗമായ പ്രതാപ്‌സിങ്​ ഗെയ്ക്വാദുമായി നടത്തിയ അഭിമുഖത്തിലാണ് ഗോയങ്ക ഉള്ളുതുറന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്റെ ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ പല സ്വത്തുക്കളും കണ്ടുകെട്ടുകയും വിദേശത്ത് വില്‍ക്കുകയും ചെയ്തു. അത്തരത്തില്‍ സദ്ദാമിന്റെ കാറുകള്‍ കൊട്ടാരത്തില്‍ നിന്ന് മോഷ്ടിക്കപ്പെടുകയും ഇവ യു.എ.ഇയില്‍ വില്‍പനക്ക് വെക്കുകയും ചെയ്യുകയായിരുന്നു.

ഫെരാരി, റോള്‍സ് റോയ്‌സ് തുടങ്ങിയ കാറുകള്‍ക്കൊപ്പം നിരവധി അപൂര്‍വ കാറുകളും വില്‍പനക്കുണ്ടായിരുന്നു. എന്നാല്‍ ഡീലര്‍മാര്‍ക്ക് ഫെറാറിയടക്കം സൂപ്പര്‍ കാറുകളോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ രണ്ട് വിന്റേജ് കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. അതിനാൽതന്നെ ചുളുവിലക്ക് വിവേക് ഗോയങ്കക്ക് അവ സ്വന്തമാക്കാന്‍ സാധിച്ചു. അദ്ദേഹം സര്‍ക്കാരിന് നേരിട്ട് കത്തെഴുതുകയും കാറുകള്‍ കൊണ്ടുവരാന്‍ അനുമതി നേടുകയും പിന്നീട് അവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തുവെന്ന് യൂട്യൂബ് വീഡിയോയില്‍ പറയുന്നു.

സദ്ദാം ഹുസൈന്റെ നിരവധി ആഡംബര കാറുകള്‍ വില്‍പനയ്ക്ക് ലഭ്യമാണെങ്കിലും വിവേക് ഗോയങ്ക സ്റ്റുഡ്ബേക്കര്‍ ഗ്രാന്‍ ടൂറിസ്മോ ആണ്​ സ്വന്തമാക്കിയത്​. വിവേക് ഗോയങ്കയുടെ ഗരാജില്‍ വളരെ മികച്ച രീതിയില്‍ സംരക്ഷിച്ച് പോരുന്ന 100-ലധികം വിന്‍േറജ് ക്ലാസിക് കാറുകളുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച വിന്റേജ് കാര്‍ കലക്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്നത്.


1963 ഫിയറ്റ്, 1935 ബെന്റ്‌ലി പാര്‍ക്ക് വാര്‍ഡ് കണ്‍വെര്‍ട്ടബിള്‍, 1971 ജാഗ്വാര്‍ E ടൈപ്പ് V12 കണ്‍വെര്‍ട്ടബിള്‍, 1977 സിട്രോണ്‍ DS എന്നിങ്ങനെ നിരവധി കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഇവയില്‍ സ്റ്റുഡ്ബേക്കര്‍ ഗ്രാന്‍ ടൂറിസ്മോയ്ക്ക് സവിശേഷമായ രൂപമുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട 1963 ഫിയറ്റ് അദ്ദേഹത്തിന്റെ മാതാവിന്‍േറതായിരുന്നു. ആ കാറിലാണ് ഗോയങ്ക എട്ടാം വയസില്‍ ഡ്രൈവിങ്​ പഠിച്ചതെന്നും പറയപ്പെടുന്നു.

വിന്റേജ് ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ് കാറുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഡല്‍ഹി സ്റ്റേറ്റ് ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റേഞ്ച് റോവര്‍ കാറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ഗോയങ്കയുടെ ആദ്യത്തെ കാര്‍ മോഡലായിരുന്നു ഇത്. കാര്‍ട്ടിയര്‍ കോണ്‍കോര്‍സ് പോലെയുള്ള കമ്പനികളുടെ വളരെ അപൂര്‍വമായ കാറും വിവേക് ഗോയങ്കയുടെ ഗരാജിലുണ്ട്.

Tags:    
News Summary - How did Indian Express Group's Viveck Goenka come to own Saddam Hussein's car?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.