ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത കാർ എന്ന ഖ്യാതിയുള്ള ജാഗ്വാർ ഐ പേസ് മാര്‍ച്ച് 23ന് ഇന്ത്യന്‍ വിപണിയിലെത്തും. നേരത്തേ പ്രഖ്യാപിച്ചിരുന്ന മാർച്ച് ഒമ്പത് എന്ന തീയതി മാറ്റിയാണ് 23ന് പുറത്തിറക്കൽ നിശ്ചയിച്ചിരിക്കുന്നത്. 19 നഗരങ്ങളിൽ 22 ഒൗട്ട്ലെറ്റുകൾ വഴിയാണ് വാഹനം വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും മികച്ച വൈദ്യുത കാർ, യൂറോപ്പിലെ ഏറ്റവും മികച്ച കാർ, ജർമനിയിലെ കാർ ഓഫ് ദി ഇയർ, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ വാഹനമാണ് ജാഗ്വാർ ഐ പേസ്. പ്രീമിയം ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിനെ ഇന്ത്യയിൽ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ വൈദ്യുതീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ഒരു കോടിക്കു മുകളിൽ വില പ്രതീക്ഷിക്കുന്ന വാഹനമാണിത്. 90 കിലോവാട്സ് ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 400 പിഎസും 696 എൻഎം ടോർക്കും വികസിപ്പിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ഐ പേസിന് കരുത്തുപകരുന്നത്. 470 കിലോമീറ്ററാണ് മൈലേജ്. മൂന്ന് വേരിയന്‍റുകളിലും (എസ്, എസ്ഇ, എച്ച്എസ്ഇ) 12 നിറങ്ങളിലും ഐ പേസ് ജാഗ്വാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നൂറ് കിലോമീറ്റർ വേഗതയാർജിക്കാനുള്ള ശേഷിയുണ്ട്. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്. പുതിയ അറ്റ്ലസ് ഗ്രേ ഗ്രിൽ ടിപ്പ് ഫിനിഷാണ് എക്സ്റ്റീരിയറിന്.
പുത്തൻ അലോയ്, ആഢംബരം നിറഞ്ഞ ബ്രൈറ്റ് പാക്ക് ഓപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാബിൻ എയർ അയോണൈസേഷനിൽ ഇപ്പോൾ പി.എം 2.5 ഫിൽട്ടറേഷൻ ഉണ്ട്. ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്‍റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഐ-പേസിെൻറ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും. ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ് പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ് ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ് ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ് പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്. മെഴ്‌സിഡസ് ഇക്യുസിയെ ഓഡി ഇ-ട്രോൺ തുടങ്ങിയവയാണ് ജാഗ്വാർ ഐ-പേസിന്‍റെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.