മുംബൈ: വൈദ്യുത വാഹന വിഭാഗത്തിൽ ജ്വാഗ്വാറിന്‍റെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിൽ. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂനിറ്റ് മുംബൈക്ക് സമീപം ജെഎൻപിടിയിൽ എത്തിച്ചേർന്നു. ത്രസിപ്പിക്കുന്ന ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്‍റാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. 90 കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. 294 കിലോവാട്ട് കരുത്തുള്ള വാഹനം 696 എൻഎം ടോർക് ഉത്പാദിപ്പിക്കും.
4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നൂറ് കിലോമീറ്റർ വേഗതയാർജിക്കാനുള്ള ശേഷിയുണ്ട്. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്. പുതിയ അറ്റ്ലസ് ഗ്രേ ഗ്രിൽ ടിപ്പ് ഫിനിഷാണ് എക്സ്റ്റീരിയറിന്. പുത്തൻ അലോയ്, ആഢംബരം നിറഞ്ഞ ബ്രൈറ്റ് പാക്ക് ഓപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാബിൻ എയർ അയോണൈസേഷനിൽ ഇപ്പോൾ പി.എം 2.5 ഫിൽട്ടറേഷൻ ഉണ്ട്. ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്‍റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഐ പേസ് നിരത്തിലിറങ്ങിയശേഷം 80 ഗ്ലോബൽ അവാർഡുകളും വിവിധ അംഗീകാരങ്ങളും നേടാനായിട്ടുണ്ട്. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർ 2019 എന്നീ അംഗീകാരങ്ങൾ ഐ പേസിന് ലഭിച്ചിട്ടുണ്ട്. ഐ-പേസിെൻറ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു.
കൂടാതെ 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും. ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ് പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ് ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ് ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ് പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.