കൊച്ചി: ഇന്ത്യയിലെ എസ്.യു.വി നിർമാതാക്കളിൽ പ്രമുഖരായ മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വി സ്കോർപിയോ -എൻ പുറത്തിറക്കി. സ്കോർപിയോയുടെ പഴയകാല മോഡലുകളിൽനിന്ന് വ്യത്യസ്തമായ രൂപഭംഗിയും സവിശേഷതകളുമായി ബിഗ് ഡാഡി ഓഫ് എസ്.യു.വി എന്ന ടാഗ് ലൈനോടെയാണ് സ്കോർപിയോ -എൻ പുറത്തിറക്കിയിരിക്കുന്നത്. 11.99 ലക്ഷം മുതലാണ് വില.
നിലവിലുള്ള സ്കോർപിയോയുടെ ഒരു ഭാഗവും പുതിയതിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. കാര്യക്ഷമത, സാങ്കേതികത, രൂപഭംഗി, ഡ്രൈവിങ്, ഇന്റീരിയർ തുടങ്ങിയവയിൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും പുതിയ സ്കോർപിയോ സമ്മാനിക്കുക. ഇറ്റലിയിലെ പിനിൻഫറിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലുമായാണ് വാഹനത്തിന്റെ രൂപകൽപന നടന്നത്. പുണെയിലെ ഫാക്ടറിയിലാണ് നിർമാണം. ആഗോള ബ്രാൻഡായി മാറുന്ന തരത്തിലാണ് സ്കോർപിയോ -എൻ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയിലും നേപ്പാളിലും സ്കോർപിയോ -എൻ പുറത്തിറക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലുമെത്തും.
30 പ്രധാന നഗരങ്ങളിൽ ജൂലൈ അഞ്ച് മുതലും മറ്റിടങ്ങളിൽ ജൂലൈ 15 മുതലും മഹീന്ദ്ര സ്കോർപിയോ -എൻ ടെസ്റ്റ് ഡ്രൈവ് ചെയ്യാം. ജൂലൈ 30ന് രാവിലെ 11 മുതൽ ഓൺലൈനായും ഡീലർഷിപ്പുകളിലും വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://auto.mahindra.com/suv/scorpio-n സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.