ന്യൂഡൽഹി: ദീപാവലി പോലുള്ള ഉത്സവ സീസണിൽ പോലും നൽകാത്ത കിഴിവുമായി മഹീന്ദ്ര. 2024ലെ സ്റ്റോക്കുകൾ ക്ലിയർ ചെയ്യുന്നതിന്റെ ഭാഗമായി ആകർഷകമായ വർഷാവസാന ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, അധിക ആക്‌സസറി പാക്കേജുകൾ എന്നീ രൂപത്തിലായിരിക്കും കിഴിവുകൾ ലഭിക്കുക. മഹീന്ദ്രയുടെ ഥാർ 3 ഡോറിന് മൂന്ന് ലക്ഷം രൂപ വരെയുള്ള കിഴിവാണ് കൂടുതൽ ആകർഷകമായത്.
3-ഡോർ ഓഫ്-റോഡറിന്റെ 4WD വേരിയൻറുകളിൽ, പ്രത്യേകിച്ച് താർ എർത്ത് എഡിഷന്റെ മൊത്തം കിഴിവുകളും ആനുകൂല്യങ്ങളും 3.06 ലക്ഷം രൂപയാണ്.
ഹാർഡ്‌കോർ ഓഫ്-റോഡിങ്ങിന് പേരുകേട്ട ഥാർ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരമായിരിക്കും ഇതെന്ന കാര്യത്തിൽ തർക്കമില്ല. 15.40 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് എർത്ത് എഡിഷന്റെ വില. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഥാർ റോക്സിന് ഈ ഓഫറുകൾ ലഭിക്കില്ല.
ബൊലേറോ നിയോക്കും 1.2 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. വാങ്ങുന്നവർക്ക് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപയുടെ ആക്‌സസറികൾ, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ലഭിക്കും.
ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് XUV400 സീറോ എമിഷൻ മിഡ്‌സൈസ് എസ്.യു.വിയിൽ മൂന്ന് ലക്ഷം രൂപ വരെ കിഴിവുകളോടെ ഗണ്യമായ ലാഭം നേടാനാകും. മഹീന്ദ്ര സ്‌കോർപിയോ എൻ പരിഗണിക്കുന്നവർക്ക് 50,000 രൂപ വരെ കിഴിവുകളുമുണ്ട്.
മഹീന്ദ്ര XUV700 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്. കിഴിവുകൾ ഓരോ നഗരത്തിനും സ്റ്റോക്ക് ലഭ്യതക്കും അനുസരിച്ചും മാറ്റങ്ങൾ വരാം. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ പ്രാദേശിക ഡീലറെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.