മഹിന്ദ്രയുടെ ഥാര്‍ റോക്‌സിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. 21,000 രൂപയാണ് ബുക്കിങ്ങിനായി നൽകേണ്ടത്. ഒക്ടോബര്‍ അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആണ് മഹീന്ദ്ര ഥാര്‍ റോക്സിന്റെ വില പ്രഖ്യാപിച്ചത്. അന്നു മുതല്‍ വാഹനത്തിനായി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.യു.വിക്കായി ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്. എല്ലാ വകഭേദങ്ങള്‍ക്കും പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കുമായി പല ഡീലര്‍മാരും അനൗദ്യോഗിക ബുക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് വിവരം.
ആകര്‍ഷകമായ സ്റ്റൈലും മികച്ച ഫീച്ചറുകളുമായി ഇറങ്ങിയ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എം.എക്‌സ് 1, എം.എക്‌സ് 3, എം.എക്‌സ് 5, എ.എക്‌സ്3എല്‍, എ.എക്‌സ്5എല്‍, എ.എക്‌സ്7എല്‍ എന്നീ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. വില 12.99 ലക്ഷം രൂപയില്‍ തുടങ്ങി 22.49 ലക്ഷം രൂപ വരെയാണ്.
ഫോര്‍ വീല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വേര്‍ഷനും ലഭ്യമാണ്. കൂടാതെ എ.എക്‌സ്7എല്‍ എന്ന മോഡലില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഥാര്‍ റോക്‌സില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോര്‍വീല്‍ മോഡലിന് 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്. ദസറയോടനുബന്ധിച്ച് ഒക്ടോബര്‍ 12 അല്ലെങ്കില്‍ ഈ മാസം അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.