ജിംനിക്കായി തയ്യാറെടുക്കാൻ ഡീലർഷിപ്പുകളോട്​ മാരുതി; ഇന്ത്യ അവതരണം ഉടൻ

ജിംനി എസ്​.യു.വിയുടെ ഇന്ത്യ അവതരണം ഉടനെന്ന്​ സൂചന നൽകി മാരുതി സുസുകി. കഴിഞ്ഞദിവസം നടന്ന ഡീലർമാരുടെ കോൺഫറൻസിൽ വാഹനം അവതരിപ്പിക്കുന്നതിനെപറ്റി കമ്പനി ​ചർച്ചചെയ്​തതായി ഒാ​േട്ടാക്കാർ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. പുതിയ വാഹനത്തിനായി തയ്യാറെടുക്കാനാണ്​ ഷോറൂമുകളോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചത് മുതൽ ഇന്ത്യയിൽ ജിംനി ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായിരുന്നു. 2022 ആദ്യത്തോടെ വാഹനം നിരത്തിലെത്തുമെന്നാണ്​ നിലവിലെ സൂചന. 5-ഡോർ മോഡലായിരിക്കും വരിക.


നേരത്തേ, ജിംനിക്കായി ഇന്ത്യയിൽ പുത്തൻ വിപണി​ തന്ത്രമൊരുക്കുമെന്ന്​ കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്​തവ പറഞ്ഞിരുന്നു. 'ഞങ്ങൾ ജിംനിക്കായി ഇന്ത്യയിൽ പുതിയൊരു മാർക്കറ്റിങ്​ പ്ലാൻ തയ്യാറാക്കും'എന്നാണ്​ ശശാങ്ക് ശ്രീവാസ്​തവ​ പറഞ്ഞത്​. പുതിയ സംഭവവികാസങ്ങളോടെ വാഹനം വരുമോ എന്നുള്ള വാഹനപ്രേമികളുടെ ആശങ്കകൾക്ക്​ വിരാമമാവുകയാണ്​. എന്നാണ്​ ജിംനി നിരത്തിൽ എത്തുക എന്നത്​ മാത്രമാണ്​ ഇനി അറിയേണ്ടത്​.

1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള 5-ഡോർ പതിപ്പായിരിക്കും ഇന്ത്യ-സ്പെക്​ ജിംനി. 2021 ടോക്കിയോ മോ​േട്ടാർ ഷോയിൽ പുറത്തിറക്കാനിരുന്ന വാഹനമാണിത്​. കോവിഡ്​ കാരണം ടോക്കിയോ മോ​േട്ടാർ ഷോ മാറ്റിവച്ചിരുന്നു. ടർബോ ചാർജർ എഞ്ചിനും മൈൽഡ്​ ഹൈബ്രിഡ്​ സാ​േങ്കതികവിദ്യയും ജിംനിക്ക്​ നൽകുമെന്നും​ സൂചനയുണ്ട്​. ഇതുവരെ നിർമിച്ചിരുന്ന മൂന്ന് ഡോർ ജിംനികൾ​െക്കാപ്പം അഞ്ച്​ ഡോർ മോഡലും അവതരിപ്പിക്കാൻ നേരത്തേ​ സുസുകി തീരുമാനിച്ചിരുന്നു.

ഇന്ത്യ ഉൾപ്പടെ വിപണികളിൽ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിന്​ മുന്നോടിയായാണ്​ പുതിയ നടപടി. നാല്​ മീറ്ററിൽ താഴെ നീളമുള്ള വഹനമാണ്​ ജിംനി. മൂന്ന്​ വാതിൽ വാഹനത്തേക്കാൾ 300 എം.എം വീൽബേസ് കൂടുതലാണ്​. 3,850 എം.എം നീളവും 1,645 എം.എം വീതിയും 1,730 എം.എം ഉയരവും പുതിയ ജിംനിക്കുണ്ട്​. വീൽബേസ് 2,550 മില്ലിമീറ്ററാണ്​. 210 എംഎം ആണ്​ ഗ്രൗണ്ട് ക്ലിയറൻസ്​. 1,190 കിലോഗ്രാം ആണ്​ ഭാരം. ​മൂന്ന്​ ഡോർ മോഡലിനേക്കാൾ 100 കിലോഗ്രാം കൂടുതലാണിത്​.

എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോറിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ജിംനി സിയറയ്ക്ക് സമാനമായി 102 എച്ച്പി കരുത്ത്​ എഞ്ചിന്​ ലഭിക്കും. ജിംനിയുടെ ഇന്ത്യാ പതിപ്പിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികത കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്​. 1.5 ലിറ്റർ എഞ്ചിൻ നമ്മുടെ വിപണിയിലെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, സിയാസ്, എർട്ടിഗ എന്നിവയിലേതിന് സമാനമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.

നാല് മീറ്ററിൽ താഴെയാണ്​ നീളമെങ്കിലും 1.5 ലിറ്റർ എഞ്ചിൻ ഉള്ളതിനാൽ ജിംനി​ ലോവർ എക്സൈസ് വിഭാഗത്തിൽ വരില്ല. ജിംനിയിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കാൻ സുസുക്കി തീരുമാനിക്കുകയാണെങ്കിൽ മോഡലിന് താഴ്ന്ന എക്സൈസ് ഡ്യൂട്ടിക്ക്​ യോഗ്യത നേടാനാകും. ഇത് വാഹനത്തിന്‍റെ വില രാജ്യത്ത്​ വൻതോതിൽ കുറക്കാൻ സഹായിക്കും.

മാരുതി സുസുക്കി ഇതിനകം മൂന്ന്​ ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്​. വാഹനം നിലവിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്​. മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവരായിരിക്കും ജിംനിയുടെ നേരിട്ടുള്ള എതിരാളികൾ

Tags:    
News Summary - Maruti Suzuki Jimny greenlit for India launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.