ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ച് ജെ.എസ്.ഡബ്ലു എംജി മോട്ടോര്‍സ്. പുതുതായി പുറത്തിറങ്ങുന്ന എംജിയുടെ ഉയര്‍ന്ന മോഡല്‍ സെഡ്.എസ് ഇ.വിയുടെ ബ്ലാക്ക് എഡിഷന്‍ കാറിന്റെ ടീസര്‍ ആണ് എം.ജി പുറത്തുവിട്ടിരിക്കുന്നത്. ഈ വാഹനം ആദ്യകാഴ്ചയില്‍ തന്നെ വാഹനപ്രേമികളുടെ മനം കവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതൊരു വാഹനവും ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ചാല്‍ വില്‍പ്പനയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ ഒപ്പം രൂപഭംഗികൂടി ചേര്‍ന്നാല്‍ വിപണിയില്‍ തരംഗമായി മാറും.
എംജി മോട്ടോര്‍സ് അവരുടെ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ബ്ലാക്ക് എഡിഷനെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എംജിയുടെ പതിവ് ശൈലിപോലെ വാഹനത്തെക്കുറിച്ച് ഈ ടീസറിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ആകാംക്ഷ നിറക്കുന്ന തരത്തിലാണ് ടീസര്‍ പൂറത്തുവിട്ടിരിക്കുന്നത്. പുറമേ ഗ്ലോസ് അല്ലെങ്കില്‍ മാറ്റ് ബ്ലാക്ക് ഫിനിഷിനിഷിൽ ഇന്റീരിയറിന് ബ്ലാക്ക് തീമും ലഭ്യമാക്കി കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിലായിരിക്കും വാഹനം എത്തുക.
50.3 കിലോവാട്ട് പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പാക്കാണ് എംജി സെഡ്.എസ് ഇ.വിക്ക് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്ന ആഗോള സുരക്ഷാ മാനദണ്ഡങ്ങളും എംജി പാലിക്കുന്നുണ്ട്. 173 ബി.എച്ച് പവറും 280 എന്‍.എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള മോട്ടോര്‍ ആണ് സെഡ്.എസ് ഇ.വിക്ക് തുടിപ്പേകുന്നത്.
പെര്‍ഫോമന്‍സ് പരിഗണിച്ചാല്‍ 8.5 സെക്കന്‍ഡിനുള്ളില്‍ വാഹനം പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഡി.സി സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകളും എ.സിക്കായി ഫാസ്റ്റ് ചാര്‍ജറുകളും ഉള്‍പ്പെടെ ആറ് ചാര്‍ജിങ് ഓപ്ഷനുകള്‍ എംജി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. വാഹനത്തിനൊപ്പമുള്ള പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം എം.ജി ഡീലര്‍ഷിപ്പില്‍നിന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫാസ്റ്റ് ചാര്‍ജര്‍ തെരഞ്ഞെടുക്കാം.
ലുക്കിനൊത്ത ആഡംബരത്തിനും സുഖസൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എംജി ബ്ലാക്ക് എഡിഷന്‍ ഇവി പുറത്തിറങ്ങാന്‍ തയാറെടുക്കുന്നത്. ഡ്യുവല്‍-പാന്‍ പനോരമിക് സ്‌കൈ റൂഫാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇന്റീരിയറില്‍ പി.എം 2.5 ഫില്‍റ്റര്‍ സജ്ജീകരിച്ചിരിക്കുന്നു. പിന്നില്‍ എ.സി വെന്റ് നല്‍കിയിട്ടുണ്ട്. 75ല്‍ കൂടുതല്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന എംജി ഐ-സ്മാര്‍ട്ടുമായിട്ടാണ് വാഹനം എത്തുന്നത്.
ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കീ ഉപയോഗിച്ച് ഫിസിക്കല്‍ കീയുടെ സാഹായം ഇല്ലാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ടാക്കാനും കഴിയും. റിയര്‍ ഡ്രൈവ് അസിസ്റ്റ്, 360 എറൗണ്ട് വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയുടെ സഹായമുള്ളതിനാല്‍ പാര്‍ക്കിങ് വളരെ എളുപ്പമാകും. വില വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.