ന്യൂഡൽഹി: ടൊയോട്ട പ്രീമിയം സെഡാൻ കാംറി പുതിയ തലമുറ ഇന്ത്യയിൽ അവതരിച്ചു. 48 ലക്ഷം രൂപയാണ് പുത്തൻ കാംറിക്ക് കമ്പനി വിലയിട്ടത്. ഒരു വർഷം മുൻപ് ആഗോള തലത്തിൽ അവതരിച്ച ഒൻപതാം തലമുറയുടെ ഇന്ത്യൻ അവതരണം മാത്രമായിരുന്നു എന്നതിനാൽ വിലയുള്ള കാര്യത്തിൽ മാത്രായിരുന്നു കാത്തിരിപ്പ്. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ 1.83 ലക്ഷം രൂപ അധികമാണ് പുതിയ കാംറിക്ക്.
പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ തന്നെ നിലനിർത്തുവെന്നതാണ് പ്രധാന സവിശേഷത. അധികം എതിരാളികളില്ലാത്ത സെഗ്‌മെൻറിൽ പുത്തൻ കാംറി സ്‌കോഡ സൂപ്പർബുമായായാരിക്കും മത്സരിക്കുക.
ഇന്ത്യയിൽ മുമ്പ് ലഭ്യമായിരുന്ന മുൻ തലമുറ കാമ്‌രിയുടെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റത്തോടെ തന്നെയാണ് പുതിയ തലമുറ ടൊയോട്ട കാംറി സെഡാൻ വരുന്നത്.
തിരശ്ചീന സ്ലാട്ടുകളോടുകൂടിയ വിശാലമായ റേഡിയേറ്റർ ഗ്രില്ലും സി-ആകൃതിയിലുള്ള എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും (ഡി.ആർ.എൽ) പുതിയ ഡിസൈൻ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ഉൾപ്പെടെയാണ് വരവ്. പുതിയ മൾട്ടി-സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളും ഡോർ പാനലുകളിൽ മൂർച്ചയുള്ള ക്രീസുകളുമായാണ് ഇത് വരുന്നത്. പുനർ രൂപകൽപ്പന ചെയ്ത എൽ.ഇ.ഡി ടെയിൽ ലൈറ്റുകളുമുണ്ട്.
ഇൻറീരിയറിലേക്ക് വന്നാൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, പുതിയ ഗ്രാഫിക്‌സോടുകൂടിയ പൂർണമായ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് പാനൽ, പുതിയ സ്റ്റിയറിങ് വീൽ, അപ്‌ഡേറ്റ് ചെയ്‌ത സെൻറർ കൺസോൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയുൾപ്പെടെ ആധുനിക ടച്ചുകളോടെ നവീകരിച്ച രൂപകൽപ്പനയോടെയാണ് പുതിയ കാംറി എത്തുന്നത്. കൂടാതെ മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് എന്നിവയുൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുള്ള ക്യാമറ. ടിൽറ്റും അഡ്ജസ്റ്റ് ചെയ്യാനാകുന്ന സൺറൂഫാണ് ഇതിലുള്ളത്. കൂടാതെ, റിയർ സീറ്റ് ഹീറ്റിംഗ് ഫംഗ്‌ഷൻ, ബോസ് മോഡ് എന്നിവയും അതിലേറെയും ഇതിലുണ്ട്. ഒമ്പത് സ്പീക്കറുകളുള്ള ജെ.ബി.എൽ സൗണ്ട് സിസ്റ്റമാണ് പുതിയ കാംറി വാഗ്ദാനം ചെയ്യുന്നത്.
ഇ-സി.വി.ടി ഗിയർബോക്‌സിനൊപ്പം 2.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് പുതിയ തലമുറ ടൊയോട്ട കാംറിക്ക് കരുത്ത് പകരുന്നത്. 222 bhp പവറും 221 Nm torque ഉം പരമാവധി സൃഷ്ടിക്കാൻ ഈ എഞ്ചിന് കഴിയും. ഇ-സി.വി.ടി ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ 25 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.