ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. ബൈക്ക് ഉടൻ പുറത്തിറങ്ങുമെന്നും എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി, പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. ഇതിനുമുമ്പും വാഹനത്തിെൻറ ചിത്രങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്. അഭ്യൂഹങ്ങളെല്ലാം ശരിവച്ചുകൊണ്ട് പൂർണമായും നിർമാണം പൂർത്തിയായ ക്ലാസികിെൻറ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിത്രങ്ങളിലെ പച്ച നിറത്തിലുള്ള മോട്ടോർസൈക്കിളിെൻറ ടാങ്കിൽ സ്വർണ്ണ നിറത്തിലുള്ള ഫിനിഷാണ് നൽകിയിരിക്കുന്നത്. ബൈക്കിന്റെ ഒാൾഡ് സ്കൂൾ സ്റ്റൈലിംഗുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണിത്. ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് കാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്. മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ് ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മീറ്റിയോറിലെതന്നെ ട്രിപ്പർ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചിത്രങ്ങളനുസരിച്ച് നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്. പക്ഷെ ചിത്രങ്ങളിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ് എക്സ്ട്രാ ആക്സസറികൾ ഏതൊക്കെയാണ് സ്റ്റാേൻറർഡ് ഫിറ്റിങ്സ് എന്ന് വ്യക്തമല്ല.
ചിത്രങ്ങൾ പ്രകാരം ക്ലാസിക്ക് 350യിൽ മീറ്റിയോറിെൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം അവിടെ റോയലിെൻറ ലോഗോ ആണ് പിടിപ്പിച്ചിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതുനൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.