ഓണം പൊളിയാക്കാൻ നിസാനും; മാഗ്​നൈറ്റിന്​ 87,000 രൂപയുടെ ഓഫറുകൾ

ഓണം പ്രമാണിച്ച് കേരളത്തിന്​ മാത്രമായി വൻ ഓഫറുകൾ പ്രഖ്യാപിച്ച്​ നിസാൻ. ഓഫറുകൾ ഓഗസ്റ്റ് മാസത്തേക്ക് മാത്രമായിരിക്കും ലഭിക്കുക. ഓണം ഓഫറിന് കീഴിൽ കാർ വാങ്ങുന്നവർക്ക് മൊത്തം 87,000 രൂപ വരെ ആനുകൂല്യം ലഭിക്കും.

നിലവിൽ ഇന്ത്യൻ വിപണിയിൽ മാഗ്‌നൈറ്റ് മാത്രമാണ് നിസാൻ വിൽക്കുന്നത്. മൂന്ന് വർഷത്തെ പ്രീപെയ്ഡ് മെയിന്റനൻസ് പ്ലാൻ (PMP), 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ, 5,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ബെനഫിറ്റുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ്​ ഇക്കാലയളവിൽ ലഭിക്കുക. ഇതുകൂടാതെ, നിസാൻ റെനോ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ വഴിയുള്ള പ്രത്യേക ഫിനാൻസിങ്​ ഓഫറും കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്​.

ഫിനാൻസ്​ സ്കീം പ്രകാരം മാഗ്നൈറ്റ് സ്വന്തമാക്കുമ്പോൾ 6.99 ശതമാനം പലിശ നിരക്കിൽ പണം ലഭിക്കും. ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും ഓണം മാഗ്‌നൈറ്റിനൊപ്പം ആഘോഷിക്കാനും എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് നിസ്സാൻ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിങ്​, പ്രൊഡക്‌റ്റ് ആൻഡ് കസ്റ്റമർ എക്‌സ്പീരിയൻസ് ഡയറക്ടർ മോഹൻ വിൽസൺ പറഞ്ഞു.

XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം, XV റെഡ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് മോഡൽ ഇപ്പോൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യയിൽ എത്തുന്നത്. ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ് 72 bhp പവറും 96 Nm ടോർക്കും ഉത്​പ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp കരുത്തും 160 Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കും ഓപ്​ഷനിലുണ്ട്​.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം (TPMS) എന്നിവയുള്ള വാഹനമാണ്​ മാഗ്​നൈറ്റ്​. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് റേറ്റിങിൽ മാഗ്‌നൈറ്റിന് 4 സ്റ്റാറും ലഭിച്ചിട്ടുണ്ട്. നിലവിൽ 6.00 ലക്ഷം മുതൽ 11.02 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

Tags:    
News Summary - Nissan Introduces Exclusive Onam Offers in Kerala On Nissan Magnite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.