നിസാെൻറ ആദ്യ സബ് കോംപാക്റ്റ് എസ്‌യുവി മാഗ്നൈറ്റ് ബുക്കിങ് ആരംഭിച്ചു. നിസാൻ ഡീലർമാർ 11,000 മുതൽ 25,000 രൂപ വരെയുള്ള തുകയ്ക്ക് ഇൗ കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിങ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ മാഗ്നൈറ്റിെൻറ വില നിസാൻ പുറത്തുവിട്ടിട്ടില്ല. വരും ആഴ്ചകളിൽ വില പ്രഖ്യാപനം കാണും. രണ്ട് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് മാഗ്നൈറ്റ് വരുന്നത്.
വാഹനത്തിെൻറ വില 5.50 ലക്ഷത്തിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാഹന ഡെലിവറി ഡിസംബർ ആദ്യം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിയ സോനറ്റ്, ഹ്യൂണ്ടായ് വെന്യൂ തുടങ്ങിയവയാണ് മാഗ്നൈറ്റിെൻറ മുഖ്യ എതിരാളികൾ. വാഹനത്തിന് മൊത്തത്തിൽ ചതുരാകൃതിയാണ്. വീൽ ആർച്ചുകളിൽ തുടങ്ങി ഇൗ ചതുര ഡിസൈെൻറ സ്വാധീനം കാണാം. മുന്നിലും പിന്നിലും സിൽവർ സ്‌കിഡ് പ്ലേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന് റൂഫ് റെയിലുകളും ഉൾപ്പെടുന്നുണ്ട്. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ റൂഫ് റെയിലുകൾക്ക് കഴിയും. 16 ഇഞ്ച് അലോയ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സൈഡ് വ്യൂ മിററുകളിൽ കറുത്ത നിറത്തിെൻറ ഉപയോഗവും കാറിന് ആകർഷണത്വം നൽകുന്നുണ്ട്. എൽഇഡി ലൈറ്റുകളുടെ വിപുലമായ ഉപയോഗം വാഹനത്തിനെ ആകർഷകമാക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ മനോഹരമാണ്. ഉയർന്ന വേരിയൻറുകളിൽ ഇൻഡിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽഇഡിയിലാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് വലിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ റെനോ ട്രൈബറിനെ ഓർമ്മപ്പെടുത്തുന്നു. ഉള്ളിലെ പ്ലാസ്റ്റിക്കുകൾ ഗുണനിലവാരമുള്ളത്.
7 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ചെറുതാണെന്ന് തോന്നാം. ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനവുമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും നൽകിയിട്ടുണ്ട്. ബേർഡ് െഎ വ്യൂ പോലെ ഉപയോഗപ്രദമായ ചില സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾക്ക് ഉൾപ്പടെ ക്രോം ഫിനിഷ് നൽകിയതും ആകർഷകമാണ്. ഉള്ളിലെ ബട്ടണുകളും ആധുനികമാണ്. സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടനും നൽകിയിട്ടുണ്ട്. സെൻറർ കൺസോൾ മികച്ച സ്ഥലസൗകര്യമുള്ളതാണ്. സ്റ്റിയറിംഗ് വീൽ ടിൽറ്റ് ചെയ്യാൻ കഴിയും. ടെലസ്കോപിക് അല്ല എന്നത് പോരായ്മയാണ്. വാഹനത്തിനായി ഒരു ഓപ്ഷണൽ ടെക് പായ്ക്കും നിസ്സാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. വയർലെസ് ചാർജർ, ആംബിയൻറ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ എന്നിവ ഇൗ പാക്കിൽ ഉൾപ്പെടുന്നുണ്ട്.
എഞ്ചിൻ
1.0 ലിറ്റർ പെട്രോൾ ടർബോ സിവിടി വേരിയൻറ് മാഗ്നൈറ്റിെൻറ പ്രത്യേകതയാണ്. കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ കാറുകൾക്ക് ശേഷം ഇൗ വിഭാഗത്തിൽ ടർബോ എഞ്ചിൻകൂടി മാഗ്നൈറ്റിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാകും. സെഗ്‌മെൻറിലെ മറ്റ് ചില കാറുകളെപ്പോലെ, മാഗ്നൈറ്റിലും ഡീസൽ എഞ്ചിൻ ഓപ്ഷനും ഇല്ല. വെഹിക്ൾ ഡൈനാമിക്സ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് മാഗ്നൈറ്റ് വരുന്നത്.
എബിഡി, ഡ്യുവൽ എയർബാഗുകൾ, ആൻറി-റോൾ ബാറുകൾ എന്നിവയും നൽകിയിട്ടുണ്ട്. ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗ ണ്ടുകളും കാറിനൊപ്പം വരും. എന്നാൽ ഇവയിൽ ഏതെല്ലാം സവിശേഷതകളാണ് സ്റ്റാൻഡേർഡായി നൽകുകയെന്ന് നിസാൻ വെളിപ്പെടുത്തിയിട്ടില്ല. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര എക്സ് യു വി 300, കിയ സോനെറ്റ് എന്നിവയാണ് പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.