കൊച്ചി: ജൂലൈ 18ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്റെ പ്രീ-ബുക്കിങ് ആരംഭിച്ചു. മാഗ്‌നൈറ്റ് എക്‌സ്.വി എം.ടി റെഡ് എഡിഷന്‍, മാഗ്‌നൈറ്റ് ടര്‍ബോ എക്‌സ്.വി എം.ടി റെഡ് എഡിഷന്‍, മാഗ്‌നൈറ്റ് ടര്‍ബോ എക്‌സ്.വി സി.വി.ടി റെഡ് എഡിഷന്‍ എന്നിങ്ങനെ 3 വേരിയന്റുകളില്‍ നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍ ലഭിക്കും. നിസ്സാന്‍ ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. ബി-എസ്‌യുവി വിഭാഗത്തില്‍ നിരവധി അവാര്‍ഡുകളും ഒരു ലക്ഷത്തിലധികം ബുക്കിംഗുകളും 50,000 ഡെലിവറികളുമായി ജനപ്രീതി നേടിയ കാറാണിത്.
മുന്‍ ഗ്രില്ലിനെ മറയ്ക്കുന്ന ചുവന്ന ആക്സന്റ്, ഫ്രണ്ട് ബമ്പര്‍ ക്ലാഡിങ് എന്നിവയുള്‍പ്പെടെ നിസ്സാന്‍ മാഗ്നൈറ്റ് റെഡിന്റെ എക്സ്റ്റീരിയറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വീല്‍ ആര്‍ച്ചും ബോഡി സൈഡ് ക്ലാഡിംഗും, ബോള്‍ഡ് ബോഡി ഗ്രാഫിക്സ്, ടെയില്‍ ഡോര്‍ ഗാര്‍ണിഷ്, എല്‍.ഇ.ഡി സ്‌കഫ് പ്ലേറ്റ്, റെഡ് എഡിഷന്‍ നിര്‍ദ്ദിഷ്ട ബാഡ്ജ് എന്നിവ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈഫൈ കണക്റ്റിവിറ്റിയുള്ള 8.0 ടച്ച്‌സ്‌ക്രീന്‍, 7.0 ഫുള്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ഡി.ആര്‍എ.ല്‍, ആര്‍ 16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകളുള്ള എക്‌സ്.വി വേരിയന്റാണ് റെഡ് എഡിഷന്‍ കൂടാതെ സാങ്കേതിക സവിശേഷതകളും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, എല്‍.ഇ.ഡി ഫോഗ് ലാമ്പ്, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
നിസാന്‍ മാഗ്നൈറ്റ് റെഡ് ബോള്‍ഡ് ഡിസൈന്‍, പവര്‍-പാക്ക്ഡ് പെര്‍ഫോമന്‍സ്, സുഖസൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും അവിസ്മരണീയമായ യാത്രകള്‍ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.