തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽനിന്നുതന്നെ സ്ഥിരം രജിസ്േട്രഷൻ. താൽക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാർ വാഹനവകുപ്പ് സർക്കുലർ പുറത്തിറങ്ങി.
അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷമേ വാഹനങ്ങൾ ഇനി മുതൽ ഷോറൂമിൽനിന്ന് നിരത്തിലിറങ്ങൂ. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തും. ഫലത്തിൽ 'ഫോർ രജിസ്ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ നിരത്തിൽനിന്ന് അപ്രത്യക്ഷമാകും.
സ്ഥിരം രജിസ്േട്രഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കുശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്േട്രഷനുവേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ആ വാഹനത്തിെൻറ 10 വർഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറിൽനിന്ന് ഇൗടാക്കും. ഡീലർ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ലഭിക്കും.
ഒാരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂവെന്നും സർക്കുലറിൽ നിഷ്കർഷിക്കുന്നു.
അപേക്ഷകൾ മുൻഗണന ക്രമത്തിലേ പരിഗണിക്കാവൂ. മുൻഗണന തെറ്റിച്ചതായി കണ്ടെത്തിയാൽ പരിശോധനാ ഉദ്യോഗസ്ഥർക്കായിരിക്കും ഉത്തരവാദിത്തം. ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഇൗ വിവരം ഡീലർ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തും. ഇൗ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കും.
എന്നാൽ, വാഹനം വാങ്ങിയയാൾക്ക് വിട്ടുകൊടുക്കില്ല. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ.
നമ്പർ റിസർവേഷനുവേണ്ടി താൽക്കാലിക രജിസ്ട്രേഷൻ നേടുകയും എന്നാൽ, നമ്പർ ലേലത്തിൽ പരാജയപ്പെടുകയും ചെയ്യുന്ന പക്ഷം മറ്റൊരു നമ്പർ റിസർവ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ആ വിവരം രേഖാമൂലം ഓഫിസ് മേധാവിയെ അറിയിക്കണം. അവർക്ക് സാധാരണ ക്രമത്തിൽ നമ്പർ ലഭ്യമാക്കും.
നമ്പർ അനുവദിച്ചാൽ നിലവിലെ നിർദേശങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തയാറാക്കി വാഹന ഉടമക്ക് തപാലിൽ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.