ചെറുകിട വാണിജ്യ വാഹന നിർമാതാക്കളായ പിയാജിയോ വെഹിക്കിൾസ് രാജ്യത്ത് വൈദ്യുത ഓട്ടോകൾ അവതരിപ്പിച്ചു. കാർഗോ പാസഞ്ചർ വിഭാഗങ്ങളിലായി രണ്ട് വാഹനങ്ങളാണ് അവതരിപ്പിച്ചത്. ചരക്ക് വാഹനമായ ആപ് ഇ-എക്‌സ്ട്രാ എഫ്എക്സിന് 3.12 ലക്ഷമാണ് വില. പാസഞ്ചർ പതിപ്പായ ആപ് ഇ-സിറ്റിക്ക് 2.83 ലക്ഷം രൂപ വിലവരും (വിലകൾ, എക്സ്ഷോറൂം). നിശ്ചിത ബാറ്ററികളുമായാണ് ഇരുചക്രവാഹനങ്ങളും വരുന്നത്.
9.5 കിലോവാട്സ് ലിഥിയം അയൺ ബാറ്ററിയും ആറടി കാർഗോ ഡെക്കും ഘടിപ്പിച്ചതാണ് ആപ് ഇ-എക്‌സ്ട്രാ എക്‌സ്. ഡെലിവറി വാനുകളും മാലിന്യ ശേഖരണവും പോലെ ഉടമയുടെ ആവശ്യം അനുസരിച്ച് ഡെക്കിൽ മാറ്റം വരുത്താനാകും. ബ്ലൂ വിഷൻ ഹെഡ്‌ലാമ്പുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടി ഇൻഫർമേഷൻ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ബൂസ്റ്റ് മോഡ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയ സവിശേഷതകളും പുതിയ ഇ-ത്രീ വീലറുകൾക്ക് ലഭിക്കും.
ഇ-കൊമേഴ്‌സ്, ഗ്യാസ് സിലിണ്ടറുകൾ, മിനറൽ വാട്ടർ ബോട്ടിലുകൾ, എഫ്‌എംസിജിയ്ക്ക് പുറമെ പച്ചക്കറി ഗതാഗതം തുടങ്ങി വിവിധ ഉപയോഗങ്ങൾക്ക് വാഹനം പ്രാപ്തമാണ്. വാഹനത്തിന്‍റെ പ്രവർത്തനച്ചെലവ് കുറവാണെന്നാണ് പിയാജിയോ അവകാശപ്പെടുന്നത്. രണ്ട് വാഹനങ്ങൾക്കും 3 വർഷം/ഒരു ലക്ഷം കിലോമീറ്റർ വാറന്‍റിയും മൂന്ന് വർഷത്തെ സൗജന്യ മെയിന്‍റനൻസ് പാക്കേജും ലഭ്യമാണ്. പിയാജിയോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പിയാജിയോ കൊമേഴ്‌സ്യൽ വെഹിക്കിൾസ് 2019 ഡിസംബറിലാണ് ഇലക്ട്രിക് ത്രീ-വീലർ വിപണിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.