പുതിയ ഓ​ട്ടോമാറ്റിക്​ വേരിയൻറുമായി പോളോ; വിലയിൽ ഒരു ലക്ഷം രൂപ കുറവ്

പ്രീമിയം ഹാച്ച്​ബാക്ക്​ എന്നാൽ ഇന്ത്യക്കാരുടെ മനസ്സിലെത്തുന്ന ആദ്യ വാഹനങ്ങളിലൊന്ന്​ ഫോക്​സ്​വാഗൺ പോളോയായിരിക്കും​. ഫീച്ചറുകൾ കുറവാണ്​, വില അധികമാണ്​ എന്നൊക്കെ എതിരാളികൾ ദോഷം പറയുമെങ്കിലും വാഹനപ്രേമികളുടെ മനസ്സിൽനിന്ന്​ പോളോയെ പറിച്ചുനടാനാവില്ല.

വില കൂടുതലാണ്​ എന്ന്​ പറയുന്നവർക്ക്​ മുന്നിൽ പുതിയ ഓ​ട്ടോമാറ്റിക്​ വേരിയൻറ്​ പുറത്തിറക്കിയിരിക്കുകയാണ്​ ​ഫോക്​സ്​വാഗൺ. കംഫർട്ട്‌ലൈൻ വേരിയൻറിലാണ്​ ഇപ്പോൾ ഓ​ട്ടോമാറ്റിക്​ ഗിയർബോക്​സ്​ ഇടംപിടിച്ചിട്ടുള്ളത്​. പുതിയ ട്രിം-ലൈനിൻെറ എക്​സ്​ ഷോറൂം വില ഏകദേ​ശം 8.51 ലക്ഷം രൂപയാണ്​.

നേരത്തെ ഹൈലൈൻ വേരിയൻറിൽ മാത്രമേ ഓട്ടോമാറ്റിക് ലഭ്യമായിരുന്നുള്ളൂ. ഇതിന്​ എക്​സ്​ ഷോറൂം വില 9.45 ലക്ഷം രൂപയാണ്​. അതായത്​ പുതിയ വേരിയൻറിന്​ ഒരു ലക്ഷം രൂപക്കടുത്ത്​ കുറവാണ്​. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ യൂനിറ്റാണ് പുതിയ വേരിയൻറിലുമുള്ളത്​. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനവും 17.7 സെൻറിമീറ്റർ ബ്ലൗപങ്ക് മ്യൂസിക്​ സിറ്റവും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്​.

'പോളോ കുടുംബത്തിൽ പുതിയ ട്രിംലൈൻ അവതരിപ്പിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്​ടരാണ്. ഇന്ത്യൻ ഉപഭോക്​താക്കൾക്ക്​ ഇനി കംഫർട്ട്​ലൈൻ ടി.എസ്​.ഐ എ.ടി എന്ന വേരിയൻറ്​ കൂടി തെരഞ്ഞെടുക്കാം. ഈ വിഭാഗത്തിലെ ശക്തനായ മത്സരാർത്ഥിയായി പോളോ തുടരും.

ഈ പ്രഖ്യാപനത്തിലൂടെ ഞങ്ങളുടെ മുൻനിര മോഡലിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ്​ വാഗ്ദാനം ചെയ്യുന്നത്​. ഉപഭോക്താക്കളുമായി തുടർച്ചയായി സംവദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ ഫൺ-ടു-ഡ്രൈവ് അനുഭവത്തോടൊപ്പം സുരക്ഷിതവും സൂക്ഷ്മവുമായ ജർമൻ എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും' -ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

പുതിയ ​വേരിയൻറിൽ എൻജിന്​ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 1 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഇതിലുള്ളത്​. പരമാവധി 109 ബി.എച്ച്​.പിയും 175 എൻ.എം ടോർക്കുമാണ്​ ഈ എൻജിൻ നൽകുക​. ഫ്ലാഷ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിൽ പുതിയ വേരിയൻറ്​ ലഭ്യമാണ്​.

Tags:    
News Summary - Polo with new automatic variant; One lakh less than the price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.