അപ്രിലിയ എസ്​.എക്​സ്​.ആർ 160 ബുക്കിങ്​ തുടങ്ങി

പിയാജിയോ ഇന്ത്യ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പ്രീമിയം സ്​കൂട്ടർ അപ്രിലിയ എസ്​.എക്​സ്​.ആർ 160 നായി പ്രീ-ബുക്കിങ്​ ആരംഭിച്ചു. കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും ഡീലർഷിപ്പുകളിലൂടെയോ 5,000 രൂപക്ക്​ ബുക്കിങ്​ നടത്താം. ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോ 2020 ലാണ്​ സ്​കൂട്ടർ ആദ്യമായി പ്രദർശിപ്പിച്ചത്​. പവർ സ്​കൂട്ടർ വിഭാഗത്തിൽപെടുന്ന വാഹനം അപ്രിലിയയുടെ ആഗോള രൂപകൽപ്പന ഭാഷയിലാണ്​ നിർമിച്ചിരിക്കുന്നത്​. സ്റ്റൈലിഷ് രൂപമാണെന്ന്​ ഒറ്റനോട്ടത്തിൽ തോന്നും.


എൽഇഡി ഹെഡ്​ലൈറ്റുകളും ടൈൽ‌ലൈറ്റുകളും പൂർണമായും ഡിജിറ്റലായ ഇൻസ്​ട്രുമെൻറ്​ ക്ലസ്റ്റർ, മൊബൈൽ കണക്റ്റിവിറ്റി ഓപ്ഷൻ, വലുതും സൗകര്യപ്രദവുമായ ഇരിപ്പിടം, ക്രമീകരിക്കാവുന്ന റിയർ സസ്‌പെൻഷൻ, എബി‌എസിനൊപ്പം ഡിസ്​ക്​ ബ്രേക്ക്, സിഗ്നേച്ചർ അപ്രിലിയ ഗ്രാഫിക്​സ്​ എന്നിവ നൽകിയിട്ടുണ്ട്​. ത്രീ-വാൽവ് ഫ്യൂവൽ ഇഞ്ചക്ഷൻ ക്ലീൻ എമിഷൻ സാങ്കേതികവിദ്യയുള്ള ബിഎസ് ആറ്​ 160 സിസി എഞ്ചിനാണ് അപ്രിലിയ എസ്​.എക്​സ്​.ആർ 160 ന്​. ഓട്ടോമാറ്റിക് സിവിടി ഗിയർബോക്​സാണ്​ വാഹനത്തിന്​.

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് അപ്രിലിയക്ക്​ ലഭ്യമാകുന്നത്. ഇന്ത്യൻ വിപണിയിൽ എസ്​.എക്​സ്​.ആർ 160ന്​ നേരിട്ടുള്ള എതിരാളികളാരുമില്ല. 1.10 ലക്ഷം മുതൽ 1.20 ലക്ഷം വരെ (എക്സ്-ഷോറൂം) വിലയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.