ഗുണങ്ങൾ: ഇന്ധനക്ഷമത– ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് മികച്ച മൈലേജ് നൽകും. കുറഞ്ഞ വില– വാഹനത്തിന്റെ വിലയും പരിപാലനച്ചെലവും കുറവാണ് (വാഹന ബ്രാൻഡ്, സവിശേഷത എന്നിവക്കനുസരിച്ച് വ്യത്യാസം ഉണ്ടായേക്കാം). പൂർണ നിയന്ത്രണം ഓടിക്കുന്നയാൾക്ക്– ഡ്രൈവർക്ക് വേഗത, പിക് അപ്, ടോർക്ക് എന്നിവയിൽ കൂടുതൽ കൺട്രോൾ.
തകരാറുകൾ പരിഹരിക്കാൻ എളുപ്പം– പരിചയസമ്പന്നരായ ലോക്കൽ മെക്കാനിക്കുകൾ നിരവധിയുള്ളതിനാൽ എളുപ്പത്തിൽ തകരാർ പരിഹരിക്കാനും സമയത്തിന് നന്നാക്കി കിട്ടാനും സാധ്യത കൂടുതൽ.
ഡ്രൈവിങ് ത്രിൽ– മികച്ച ത്രില്ലിങ് ഡ്രൈവിങ് അനുഭൂതി പകരുന്നത് എല്ലായ്പോഴും മാന്വൽ വാഹനമാണ്. ഓട്ടോമാറ്റിക് കാറോടിക്കാൻ എളുപ്പമാണെങ്കിലും മാന്വലിന്റെയൊരു ‘അഡ്രിനാലിൻ റഷ്’ ഒന്നു വേറെതന്നെയാണ്.
പോരായ്മകൾ: വാഹനം ഓടിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണ് –ഗിയർ മാറ്റേണ്ടതും ക്ലച്ച് ഉപയോഗിക്കേണ്ടതും ഉള്ളതിനാൽ ശ്രദ്ധ വേണം.
ട്രാഫിക്കിൽ ബുദ്ധിമുട്ട് –ക്ലച്ച് ചവിട്ടി പിടിച്ച് ഗിയറിലിട്ട് നിർത്തിയ ശേഷം അറിയാതെ ക്ലച്ച് വിട്ടാൽ വാഹനം കുതിച്ചു മുന്നോട്ടുപോകാനും മുന്നിലെ വാഹനത്തിലിടിക്കാനുമൊക്കെ സാധ്യതയുണ്ട്. നിർബന്ധമായും ട്രാഫിക്കിൽ ഗിയർ ന്യൂട്രലിൽ ഇട്ട ശേഷം ഹാൻഡ് ബ്രേക്ക് അപ്ലൈ ചെയ്ത് ശീലിക്കുന്നത് അപകടക്കെണി ഒഴിവാക്കാൻ ഉപകരിക്കും. ട്രാഫിക്കിൽ പലതവണ ക്ലച്ച്-ഗിയർ മാറ്റേണ്ടി വരുന്നത് തുടക്കക്കാർക്ക് മാത്രമല്ല പരിചയ സമ്പന്നർക്കും മടുപ്പായിരിക്കും. ക്ലച്ചും ഗിയറും എപ്പോഴും ഉപയോഗിക്കേണ്ടതിനാൽ സ്റ്റോപ്പിങ്, സ്റ്റാർട്ടിങ് സിേറ്റ്വഷനിൽ തുടക്കക്കാർ കഷ്ടപ്പെടും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.