ലോകത്തെ ഏറ്റവും ഭംഗിയുള്ള എസ്.യു.വി എന്നറിയപ്പെടുന്ന റേഞ്ച്റോവർ വെലാർ പരിഷ്കരിച്ചു. അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കൂടുതൽ ശക്തമായ ഡീസൽ എഞ്ചിൻ, എയർ സസ്‌പെൻഷൻ എന്നിവ ഉൾപ്പടെയാണ് വാഹനം പുറത്തിറങ്ങിയത്. അപ്‌ഡേറ്റുചെയ്‌ത എസ്‌യുവിയുടെ വില 79.87-80.71ലക്ഷംവരെയാണ്. ആർ-ഡൈനാമിക് എസ് ട്രിം ലെവലിൽ മാത്രമാണ് വെലാർ ഇന്ത്യയിൽ ലഭ്യമാവുക.
മാറ്റങ്ങൾ
വെലാറിലെ ശ്രദ്ധേയമായ മാറ്റം കൂടുതൽ ശക്തമായ ഡീസൽ എഞ്ചിനാണ്. 2.0 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 204 എച്ച്പി പുറത്തെടുക്കാൻ കഴിവുള്ളതാണ്. നേരത്തേ ഇത് 180 എച്ച്പി ആയിരുന്നു. ടോർകിൽ മാറ്റമില്ല. 430 എൻഎം ടോർകാണ് വാഹനം ഉത്പാദിപ്പിക്കുക. ഹൈബ്രിഡ് സാങ്കേതികവിദ്യയും പുതിയ യൂനിറ്റിലുണ്ട്. അതേസമയം പെട്രോൾ എഞ്ചിൻ 250 എച്ച്പി, 2.0 ലിറ്റർ ടർബോചാർജ്ഡ് യൂനിറ്റാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ്, ഓൾ-വീൽ ഡ്രൈവിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്.
ആഡംബര എസ്‌യുവിയുടെ ശ്രദ്ധേയമായ മറ്റൊരു മാറ്റം എയർ സസ്‌പെൻഷൻ ഉൾപ്പെടുത്തിയതാണ്. ഇത് വാഹനത്തിെൻറ സവാരി നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻറീരിയറിലേക്ക് വന്നാൽ വെലാർ ഇപ്പോൾ ജാഗ്വാർ ലാൻഡ് റോവറിെൻറ ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവുമായാണ് വരുന്നത്. 360 ഡിഗ്രി ക്യാമറ, ആക്റ്റീവ് റോഡ് നോയ്സ് കാൻസലേഷൻ, ക്യാബിൻ എയർ അയോണൈസേഷൻ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.
എതിരാളികൾ
എസ്‌യുവികളായ ജാഗ്വാർ എഫ്-പേസ്, മെഴ്‌സിഡസ് ജിഎൽഇ കൂപ്പെ, ബിഎംഡബ്ല്യു എക്‌സ് 6 എന്നിവയാണ് പുതുക്കിയ റേഞ്ച് റോവർ വെലാറിെൻറ പ്രധാന എതിരാളികൾ. ഇവോക്ക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട് എന്നിവയ്ക്ക് പുതിയതും കൂടുതൽ ശക്തവുമായ ഡീസൽ എഞ്ചിൻ നൽകുമെന്നും റേഞ്ച് റോവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.