റോൾസ്​ റോയ്​സിന്​ 12 ലക്ഷം പിഴയിട്ട്​ കേരള എം.വി.ഡി; കാരണം ഇതാണ്​

ആഡംബര കാറിന് 12 ലക്ഷത്തിന്റെ ഫൈൻ അടിച്ച് എം.വി.ഡി. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത് കേരളത്തില്‍ നികുതിയടയ്ക്കാതെ 'റെന്റ് എ കാര്‍' ആയി ഓടിയ 'റോള്‍സ് റോയ്‌സ് ഗോസ്റ്റ്' കാറിനെതിരേയാണ്​ മോട്ടോര്‍വാഹന വകുപ്പ് നടപടി എടുത്തത്​. മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് അധികൃതര്‍ പിടികൂടിയത്.

മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് എംവിഡി പിടികൂടി 12 ലക്ഷം രൂപ പിഴയായി ഈടാക്കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കാർ റെൻ്റൽ കമ്പനിയുടേതാണ് കാറെന്നാണ് റിപ്പോർട്ടുകൾ. വിവാഹ ഫോട്ടോഷൂട്ടുകൾക്കും മറ്റ് പരിപാടികൾക്കുമായി കമ്പനി ഈ കാർ വാടകയ്ക്ക് കൊടുക്കാറുണ്ട്. ഇത്തരമൊരു പരിപാടിക്കിടെയാണ് കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതും നിയമനടപടികൾ സ്വീകരിച്ചതും.

കാര്‍ വാടകയ്‌ക്കെടുത്തവരുടെ മൊഴിപ്രകാരം എറണാകുളത്തുള്ള ഉടമയ്‌ക്കെതിരേ നടപടി ആരംഭിക്കുകയും ചെയ്‌തുവെന്നാണ് വിവരം. ഇതിന്റ ഭാഗമായി വാഹനമുടമയ്ക്ക് 12,04,000 രൂപ പിഴയുമിട്ടു. മലപ്പുറം ജില്ലാ എന്‍ഫോഴ്മെന്റ് കോട്ടയ്ക്കല്‍ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരാണ് ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ കാര്‍ കണ്ടെത്തി നിയമനടപടിയാരംഭിച്ചത്. എറണാകുളത്തുള്ള ട്രാവല്‍ ഏജന്‍സി പ്രതിദിനം രണ്ടുലക്ഷം രൂപ വാടക ഈടാക്കിയാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വിട്ടുകൊടുത്തിരുന്നത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. അരുണും സംഘവും വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് റോൾസ് റോയ്‌സ് എതിരെ വന്നത്. തുടർന്ന് വാഹനം തടഞ്ഞ് രേഖകൾ പരിശോധിച്ചപ്പോഴാണ് വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേരളത്തിൽ നികുതി അടയ്ക്കാതിരിക്കാൻ ഉടമ മനഃപൂർവം ഇത് ചെയ്തതാണെന്നും ഉദ്യോഗസ്ഥർ മനസിലാക്കുന്നത്.

ഇതേക്കുറിച്ച് ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോൾ ഇത് വാടകയ്ക്ക് എടുത്ത വാഹനമാണെന്ന് കണ്ടെത്തി. ഉപഭോക്താക്കൾ ഈ വാഹനത്തിന് ഒരു ദിവസത്തെ വാടകയായി 2 ലക്ഷം രൂപയാണ് അടക്കുന്നതെന്നും കണ്ടെത്തി. അടുത്തിടെ വിവാഹം കഴിഞ്ഞ വധൂവരന്മാരായിരുന്നു കാറിന് ഇത്രയും ഉയർന്ന തുക മുടക്കി വാടകയ്ക്ക് എടുത്തത്. വിലകൂടിയ കാറായതിനാല്‍ കസ്റ്റഡിയിലെടുക്കാനുമായില്ല.

ലക്ഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ നവവധുവടക്കമുള്ളവരുടെ സുരക്ഷയും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ച ഉദ്യോഗസ്ഥര്‍ പിന്നീട് എറണാകുളത്തെത്തിയാണ് നിയമനടപടികള്‍ സ്വീകരിച്ചത്. വാഹനം കസ്റ്റഡിയിലെടുത്താൽ ഇവരുടെ സുരക്ഷയും അപകടത്തിലാകു.മെന്ന് കരുതിയാണ് സ്പോർട്ടിൽ എംവിഡി വാഹനം കസ്റ്റഡിയിലെടുക്കാതിരുന്നത്. പക്ഷേ പിഴയായി 1000 രൂപ ഈടാക്കിയ ശേഷമാണ് ദമ്പതികളെ കാറിൽ തുടർന്നും യാത്ര ചെയ്യാൻ അനുവദിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമായ റോൾസ് റോയ്‌സ് 2011 മോഡൽ ഗോസ്റ്റ് ആണ് നിയമങ്ങൾ പാലിക്കാതെ നിരത്തുകളിൽ ഓടിക്കൊണ്ടിരുന്നത്.ഏകദേശം 3 കോടി രൂപയ്ക്ക് മുകളിലാണ് ഈ ആഡംബര കാറിന് ഇന്ത്യയിൽ വരുന്ന വില. ഇതാദ്യമായല്ല കേരളത്തിൽ നിന്ന് നികുതി വെട്ടിപ്പ് കേസ് വരുന്നത്. നിരവധി താരങ്ങളും രാഷ്ട്രീയക്കാരും ഇത്തരം നികുതി വെട്ടിപ്പ് വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾക്ക് ഏകീകൃത നികുതി നിരക്ക് ഇല്ല എന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം.

പോണ്ടിച്ചേരി, ദാമൻ തുടങ്ങിയ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വളരെ കുറഞ്ഞ റോഡ് നികുതിയാണ് ഉള്ളത്. ഇതാണ് ആഡംബര വാഹനങ്ങൾ വാങ്ങുന്നവരെ അവരുടെ കാറുകൾ ഇത്തരം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യാൻ ആകർഷിക്കുന്ന പ്രധാന ഘടകം. ഫഹദ് ഫാസിൽ, നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമാ വ്യവസായത്തിലെ അഭിനേതാക്കളെല്ലാം മുമ്പ് ഇത്തരം നികുതി വെട്ടിപ്പ് വിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്.

Tags:    
News Summary - Rolls Royce fined 12 lakhs by Kerala MVD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.