ഹിമാലയൻ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ്. യു.കെയിലാണ് വാഹനം പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി പ്രത്യേകതകൾ ഉള്ളതാണ് പുതിയ വാഹനം. റോയലിെൻറ നിരവധി ഒൗദ്യോഗിക ആക്‌സസറികൾ ഉപയോഗിച്ച് അഡ്വഞ്ചർ പതിപ്പിനെ മോടിപിടിപ്പിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇവ ഷോറൂമുകൾ ഫിറ്റ് ചെയ്ത്നൽകും. പുതിയ പതിപ്പിൽ റോയൽ എൻഫീൽഡ് പന്നിയേഴ്‌സ്, നക്കിൾ ഗാർഡുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇൗ ആക്‌സസറികൾ എല്ലാം മറ്റ് ഹിമാലയനുകൾക്കും ഓപ്‌ഷനൽ ആയി ലഭ്യമാണ്.
പുതിയ പതിപ്പിെൻറ യു.കെയിലെ വില 4,799 ബ്രിട്ടീഷ് പൗണ്ട് (4.72 ലക്ഷം രൂപ) ആണ്. ഇത് സാധാരണ ഹിമാലയനേക്കാൾ 400 പൗണ്ട് (39,400 രൂപ) കൂടുതലാണ്. നിലവിൽ അഡ്വഞ്ചർ പതിപ്പ് യുകെയിൽ മാത്രമേ ലഭ്യമാകൂ. ഇന്ത്യയിൽ ഹിമാലയൻ വാങ്ങുന്നവർക്ക് റോയൽ എൻഫീൽഡിെൻറ വെബ്‌സൈറ്റിലെ മോട്ടോർസൈക്കിൾ കോൺഫിഗറേറ്റർ സേവനത്തിലൂടെ നേരിട്ട് ആക്‌സസറികൾ ചേർക്കാൻ കഴിയും.
മാറ്റങ്ങൾ ആക്സസറികളുടെ കൂട്ടിച്ചേർക്കലിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്റ്റൈലിംഗ് സൂചനകളും മെക്കാനിക്കൽ സവിശേഷതകളും സ്റ്റാൻഡേർഡ് റോയൽ എൻഫീൽഡ് ഹിമാലയന് സമാനമാണ്. ഹിമാലയസിലെ 411 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 24.5 ബിഎച്ച്പിയും 32 എൻഎമ്മും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.