റോയൽ എൻഫീൽഡിെൻറ ഏറ്റവും പുതിയ ക്രൂസർ ബൈക്കായ മീറ്റിയോറിെൻറ വില വർധിപ്പിച്ചു. ബൈക്ക് പുറത്തിറങ്ങിയ ശേഷം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ വിലക്കയറ്റമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മീറ്റിയോറിെൻറ മൂന്ന് വേരിയൻറുകളായ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിവക്കെല്ലാം വില വർധിച്ചിട്ടുണ്ട്. സൂപ്പർനോവ വേരിയൻറിനാണ് ഏറ്റവും വലിയ വിലവർധനവുള്ളത്. 10,048 രൂപയാണ് ഇൗ വകഭേദത്തിന് വർധിച്ചത്. ഫയർബോൾ, സ്റ്റെല്ലാർ വേരിയൻറുകൾക്ക് യഥാക്രമം 9,441, 9,556 രൂപയും കൂടിയിട്ടുണ്ട്.
നിലവിൽ മീറ്റിയോർ 350 ഫയർബോളിന് 216,623 രൂപയും സ്റ്റെല്ലാറിന് 223,146 രൂപയും ഏറ്റവും ഉയർന്ന സൂപ്പർനോവയ്ക്ക് 234,020 രൂപയുമാണ് (എല്ലാ വിലകളും ഓൺ-റോഡ്, ചെന്നൈ) വില.പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിനാണ് ബൈക്കിന്. 6,100 ആർപിഎമ്മിൽ 20.2 എച്ച്. പി കരുത്തും 4,000 ആർപിഎമ്മിൽ 27Nm എൻ.എം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പുതുക്കിയ ഗിയർബോക്സും നൽകിയിട്ടുണ്ട്. എഞ്ചിൻ എയർ-കൂൾഡ് ആണ്. പക്ഷെ വാൽവ് ഹെഡിൽ ഒരു ഓയിൽ സർക്യൂട്ടും വിറയൽ ഇല്ലാതാക്കാൻ എഞ്ചിനിൽ ബാലൻസർ ഷാഫ്റ്റും ഉൾെപ്പടുത്തിയിട്ടുണ്ട്.
കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത നഗരങ്ങളിൽ 34.7കിലോമീറ്ററും ഹൈവേകളിൽ 37.1 കിലോമീറ്ററുമാണ്. റോയലിെൻറ തന്നെ ബി.എസ് ആറ് 350 സിസി ക്ലാസിക്കിന് സമാനമാണ് ഇന്ധനക്ഷമത എന്ന് കാണാം. മാന്യമായി ഒാടിച്ചാൽ 40 വരെയൊക്കെ പ്രതീക്ഷിക്കാവുന്ന മൈലേജുള്ള ബൈക്കാണ് മീറ്റിയോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.