'ഷൈൻ' ചെയ്യാൻ ഇനി മഹീന്ദ്ര ഥാർ; പുതിയ എസ്.യു.വി സ്വന്തമാക്കി ഷൈന്‍ ടോം

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സ്വന്തമാക്കി യുവനടൻ ഷൈന്‍ ടോം ചാക്കോ. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പില്‍ എത്തി വാഹനം ഡെലിവറി ചെയ്യുന്ന ദൃശ്യങ്ങള്‍ ഷൈനിന്‍റെ സുഹൃത്തായ സാബി ക്രിസ്റ്റിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഷൈനിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഹാന്‍ഡ് ടോപ്പ് പതിപ്പാണ് താരം വാങ്ങിയത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാണ്. രണ്ട് എൻജിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉണ്ട്. എന്നാൽ ഷൈൻ ഇതിൽ ഏതാണ് സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 2021ൽ കിയ കാർണിവൽ എം.പി.വി താരം വാങ്ങിയിരുന്നു.

150 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കുമുള്ള 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് ഥാര്‍ ആദ്യം നിരത്തുകളില്‍ എത്തിയത്. അടുത്തിടെ എത്തിയ ഥാറിന്റെ ടൂ വീല്‍ ഡ്രൈവ് പതിപ്പിൽ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആണ് ഉള്ളത്. 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍.

ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിൽ ഡീസല്‍ മോഡലിന് 14.49 ലക്ഷം രൂപ മുതല്‍ 16.77 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 13.87 ലക്ഷം രൂപ മുതല്‍ 16.10 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. റിയര്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലിന് 10.54 ലക്ഷം രൂപ മുതല്‍ 12.04 ലക്ഷം രൂപ(എക്സ് ഷോറൂം) വരെയും പെട്രോള്‍ പതിപ്പിന് 13.49 ലക്ഷം രൂപ(എക്സ് ഷോറൂം)യുമാണ് വില.

Tags:    
News Summary - Shine Tom owns the Mahindra Thar SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.