ഇടിച്ച്​ തകർന്ന് പുത്തൻ​ ടാറ്റ ഹാരിയർ; ഫൈവ്​ സ്റ്റാർ റേറ്റിങ്ങിന്‍റെ ഫലം കണ്ടറിയാം​​

പുത്തൻ ടാറ്റ ഹാരിയറിന്​​ സംഭവിച്ച അപകടമാണിപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌.യു.വി ഒരു ട്രക്കും മറ്റൊരു എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

അപകടസമയത്ത് ഹാരിയറും മറ്റ് എസ്‌യുവികളും ദേശീയ പാത 44 ൻ്റെ ബെംഗളൂരു-സേലം പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. മുൻവശത്തുണ്ടായിരുന്ന കുഷാക്ക് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണോ അതോ പിന്നിൽ വന്ന ട്രക്ക് ഡ്രൈവർ അമിതവേഗതയിൽ വന്ന് ഈ കാറുകളിൽ ഇടിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ്​ ദൃക്സാക്ഷികൾ പറയുന്നത്​. അപകടത്തിൽ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് കുഷാക്കും ലോഡ് ട്രക്കിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഹാരിയറിൻ്റെ മുൻഭാഗം കുഷാക്കിൻ്റെ പിൻഭാഗത്ത് ഇടിക്കുകയും, ട്രക്ക് ഹാരിയറിനു പിന്നിൽ ഇടിക്കുകയുമായിരുന്നു.

ഹാരിയറിൻ്റെ പിൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ടെയിൽഗേറ്റ്, പിൻ വിൻഡ്‌സ്‌ക്രീൻ, ബമ്പർ, ടെയിൽ ലാമ്പുകൾ, ബന്ധിപ്പിക്കുന്ന എൽഇഡി ബാറുകൾ എന്നിവയെല്ലാം തകർന്നു. ഹാരിയറിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്. ബോണറ്റ്, ഫ്രണ്ട് ഗ്രിൽ, ബമ്പർ, ഹെഡ്‌ലാമ്പ് എന്നിവയെല്ലാം കേടായി. എന്നാൽ മുൻവശത്തെ വിൻഡ്‌ഷീൽഡിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. എയർബാഗുകൾ കൃത്യസമയത്ത് തുറന്നതായും ദൃക്സാക്ഷികൾ പറയുന്നു.


കാറിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ്​ റിപ്പോർട്ട്​. യാത്രക്കാർ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. വിഡിയോയിൽ കാണുന്ന ടാറ്റ ഹാരിയർ കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്. ലുക്കിൽ മാത്രമല്ല ഫീച്ചറുകളിലും ടാറ്റ ഈ കാറിന് ഒരു പ്രധാന അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്.

പുതിയ ഹാരിയർ, നെക്‌സോണിന് ശേഷം പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ടാറ്റ ലൈനപ്പിലെ രണ്ടാമത്തെ എസ്‌യുവിയാണ്. സൺലൈറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബറോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയർ വാഗ്ദാനം ചെയ്യുന്നത്. ചില നിറങ്ങൾ ടാറ്റ എസ്‌യുവിയുടെ പ്രത്യേക മോഡലുകളിൽ ഒന്നിന് മാത്രമുള്ളതാണ്.



11 ഫീച്ചറുകളുള്ള ADAS സിസ്റ്റമാണ് ഹാരിയറിന്റെ പുതിയ ഹൈലൈറ്റ്​. മറ്റ് സുരക്ഷാ കിറ്റുകളിൽ 7 വരെ എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിങ്​ വൈപ്പറുകളും, ഒരു എയർ പ്യൂരിഫയർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, എബിഎസ്, EBD, ESP എന്നിവ ഉൾപ്പെടുന്നു.

സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ ഫോർ-പോട്ടിൽ നിന്ന് ടാറ്റ ഹാരിയർ പവർ എടുക്കുന്നത് തുടർന്നിരിക്കുകയാണ്. Kryotec എന്ന് പേരിട്ടിരിക്കുന്ന എഞ്ചിൻ 168 bhp-യും 350 Nm-ഉം പുറപ്പെടുവിക്കുകയും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ആരംഭിക്കുന്നത്.

Tags:    
News Summary - Tata Harrier, Tata Harrier Facelift, Kushaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.