ടാറ്റ വാഹനങ്ങൾക്ക്​ വിലവർധിക്കും; നേരത്തേ ബുക്ക്​​​ ചെയ്​തവർക്ക്​ ബാധകമല്ല

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചർ കാറുകൾക്ക് വില വർധിപ്പിച്ചു. പുതിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ മോഡലുകളേയും വേരിയന്‍റുകളേയും ആശ്രയിച്ച്​ 26,000 രൂപവരെ വില വർധിച്ചിട്ടുണ്ട്​. ജനുവരി 21നു മുമ്പ്​ വാഹനം ബുക്ക്​ ചെയ്​തവർക്ക്​ വിലവർധനവ്​ ബാധകമല്ലെന്ന്​ ടാറ്റ അധികൃതർ അറിയിച്ചു.


നിർമാണ ചിലവ്​ വർധിച്ചതാണ്​ വിലവർധിക്കാൻ​ കാരണം. മോഡലുകളുടെ പുതിയ വിലവിവര പട്ടിക ടാറ്റ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ പാസഞ്ചർ വാഹന രംഗത്ത്​ ശക്തമായ ഡിമാൻഡാണ് ടാറ്റക്ക്​ ലഭിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിന്‍റെ അവസാന പാദത്തിൽ കമ്പനി മികച്ച വിൽപ്പന രേഖപ്പെടുത്തിയതായി ടാറ്റ അധികൃതർപറയുന്നു. ഉൽ‌പാദനവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനാണ്​ പുതുവർഷത്തിൽ കമ്പനി മുൻതൂക്കം നൽകുന്നത്​.

നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനും ടാറ്റ തയ്യാറെടുക്കുകയാണ്​. ശനിയാഴ്ച ആൽ‌ട്രോസ് ഐ ടർ‌ബോയുടെ വില പ്രഖ്യാപിക്കും. ജനുവരി 26ന്​ സഫാരി എസ്‌യുവി ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.