ടാറ്റ നാനോ ഇ.വി വരുന്നു; പുത്തൻ രൂപത്തിൽ, അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി

വാഹന ലോകത്തെ വീണ്ടും ഞെട്ടിച്ച് ടാറ്റ നാനോയുടെ പുത്തന്‍ മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. സാമൂഹമാധ്യമങ്ങളിലൂടെയാണു നാനോയുടെ പുത്തന്‍ ഇലക്ട്രിക് മോഡല്‍ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിന് ടാറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 2009 മാര്‍ച്ചിലാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന നിലയില്‍ നാനോ ആദ്യം വിപണിയില്‍ ഇറങ്ങിയത്.

മറ്റു ന്യൂജന്‍ മോഡലുകളോട് രൂപത്തിലും ഭാവത്തിലും കിടപിടിക്കുന്ന തരത്തിലാണു പുതിയ നാനോ എത്തുന്നതെന്നു ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. അതിനൂതന ബാറ്ററിപാക്കില്‍ പുറത്തിറക്കുന്ന ടാറ്റയുടെ പുത്തന്‍ നാനോയിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനത്തിനു കഴിയുമെന്നാണു റിപ്പോര്‍ട്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് പര്യാപ്തമായ വിധത്തിലാണു കാറിന്റെ നിര്‍മാണം. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും പ്രകടമായ മാറ്റങ്ങളോടെയാണു കാര്‍ നിരത്തിലെത്തുക.

പവര്‍സ്റ്റിയറിങ്, പവര്‍വിന്‍ഡോ, ആന്റി ബ്രേക്കിങ് ലോക്ക് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയവയും ആധുനിക ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോകണക്ടിവിറ്റി, 7 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി സുരക്ഷയ്ക്കായി റിമോട്ട്കണ്‍ട്രോള്‍ ലോക്കിങ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയായിരിക്കും വാഹനത്തിനുണ്ടാവുക എന്നാണ് അറിയാന്‍ കഴിയുന്നത്.

രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനം എന്ന നിലയില്‍ പുറത്തിറങ്ങിയ നാനോയുടെ ആദ്യ മോഡലിന് ഒരു ലക്ഷം രൂപയായിരുന്നു വില. പിന്നീട് കൂടുതല്‍ മികച്ച മോഡലുകള്‍ ടാറ്റ പുറത്തിറക്കി. കാര്‍ പ്രതീക്ഷിച്ചതിലും പെട്ടെന്നു വിപണിയില്‍ ചലനം സൃഷ്ടിച്ചു. ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 2500 കോടിയിലധികം രൂപയാണ് ടാറ്റ സമാഹരിച്ചത്. ഏറെ വര്‍ഷത്തെ വില്‍പ്പനക്കു ശേഷം 2019ല്‍ ടാറ്റ നാനോയുടെ നിര്‍മാണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു 2020ല്‍ അവസാന കാറിന്റെ വില്‍പ്പന ഔദ്യോഗികമായി നടത്തി വിപണിയില്‍നിന്നു വിടപറഞ്ഞു. 

Tags:    
News Summary - Tata Nano EV to launch soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.