കഴിഞ്ഞ ദിവസങ്ങളിലായി ടാറ്റ മോേട്ടാഴ്സ് അവരുടെ വിവിധ മോഡലുകൾക്ക്ക്ക് വില വർധിപ്പിക്കുന്ന പ്രക്രിയയിലാണ്.വർധിച്ചുവരുന്ന നിർമാണ ചെലവുകളാണ് വിലവർധനക്ക് കാരണം. 2022 ജനുവരി 19 മുതൽ എല്ലാ മോഡലുകൾക്കും നേരിയ വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റയുടെ സബ്-കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ വിലയും ഇൗയവസരത്തിൽ കൂട്ടി.
വിവിധ വേരിയന്റുകളിൽ 11,000-16,000 രൂപ വരെയാണ് വില വർധിപ്പിച്ചത്. ചില വകഭേദങ്ങളുടെ വില കുറച്ചിട്ടുമുണ്ട്. മുൻനിര വേരിയൻറായ ക്രിയേറ്റീവിന് 10,000 രൂപയാണ് കുറച്ചത്. ജനുവരി 18നോ അതിനുമുമ്പോ ഉള്ള ബുക്കിങുകൾക്ക് വിലക്കയറ്റം ബാധകമല്ല.
2021 ഒക്‌ടോബർ 18നാണ് പഞ്ച് പുറത്തിറക്കിയത്. ലോഞ്ച് ചെയ്‌ത് മൂന്ന് മാസത്തിന് ശേഷമാണ് വില പരിഷ്‌കരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ലഭ്യമാകുന്ന അടിസ്ഥാന വേരിയൻറായ 'പ്യുവർ', 'പ്യുവർ റിഥം' വേരിയന്റുകൾക്ക് 16,000 രൂപയാണ് വർധിപ്പിച്ചത്. മറ്റ് വേരിയന്റുകളുടെ വില 11,000 രൂപയും വർധിച്ചിട്ടുണ്ട്. പ്യുവർ, അഡ്വഞ്ചർ വേരിയന്റുകൾക്ക് നിലവിൽ അഞ്ച് മുതൽ ഒമ്പത് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്.
എസ്‌യുവി സ്റ്റൈലും താങ്ങാനാവുന്ന വിലയും കാരണം പഞ്ച് ഇതിനകം ടാറ്റയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറായി മാറിയിട്ടുണ്ട്.86 എച്ച്‌പി 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ കൂട്ടിയിണക്കിയിരിക്കുന്നു. ടർബോ-പെട്രോൾ എഞ്ചിനും ഓൾ-ഇലക്‌ട്രിക് പതിപ്പും പഞ്ചിന് ടാറ്റ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.