ടാറ്റ പഞ്ച്​ ഒക്​ടോബർ നാലിന്​ അവതരിപ്പിക്കും; ബുക്കിങും അന്നുതന്നെ തുടങ്ങാൻ സാധ്യത

മൈക്രോ എസ്​.യു.വി പഞ്ച്,​ ഒക്​ടോബർ നാലിന്​ അവതരിപ്പിക്കുമെന്ന്​ ടാറ്റ മോ​േട്ടാഴ്​സ്​. വാഹന ബുക്കിങും അതേ ദിവസം തന്നെ ആരംഭിക്കുമെന്നാണ്​ സൂചന. ഒക്ടോബർ പകുതിയോടെ വില പ്രഖ്യാപനവും ഉണ്ടാകും. പഞ്ചി​െൻറ ഡിസൈനും ഇൻറീരിയറും വെളിപ്പെടുത്തി ആഴ്​ചകൾക്കുശേഷമാണ്​ വാഹനം പുറത്തിറക്കുന്നത്​. പെട്രോൾ എഞ്ചിനും എ.എം.ടി ഗിയർബോക്​സുമുള്ള വാഹനമാണ്​ പഞ്ച്​.


വാഹനത്തി​െൻറ എൻജിൻ വിശദാംശങ്ങൾ, ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 83-എച്ച്പി 1.2 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ​പ്രതീക്ഷിക്കുന്നത്​. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും. ഒരു എഎംടി ഗിയർബോക്​സും ശക്തമായ ടർബോ-പെട്രോൾ ഓപ്ഷനും പ്രതീക്ഷിക്കപ്പെടുന്നു.

തുടക്കത്തിൽ പഞ്ചിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല. മാരുതി സുസുകി ഇഗ്നിസ് പോലുള്ള ഉയർന്ന റൈഡിങ്​ പൊസിഷനുള്ള ഹാച്ച്ബാക്കുകളും നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള കോം‌പാക്റ്റ് എസ്‌യുവികളുമായിരിക്കും എതിരാളികൾ.

Tags:    
News Summary - Tata Punch to be revealed in full on October 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.