ഡെറാഡൂൺ: പുതുവർഷം മുതൽ ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുന്ന ഇതര സംസ്ഥാന വാഹനങ്ങൾക്ക് ഗ്രീൻ സെസ് ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വാഹനങ്ങൾക്ക് 20 രൂപ മുതൽ 80 രൂപ വരെയാണ് സെസ് ചുമത്തുക.
സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾ ഇത് ബാധകമായിരിക്കും. അതേസമയം, ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങളേയും മോട്ടോർ സൈക്കിളുകളെയും സെസിൽ നിന്നും ഒഴിവാക്കും. ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെയും അവശ്യ സർവീസുകളേയും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത് ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുന്ന മുച്ചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് സെസ് ഈടാക്കുക . നാല് ചക്ര വാഹനങ്ങൾക്ക് 40 രൂപയും ഇടത്തരം വാഹനങ്ങൾക്ക് 60 രൂപയും ഹെവി വാഹനങ്ങൾക്ക് 80 രൂപയും ആയിരിക്കും.
അതേസമയം, മൂന്ന് മാസത്തിനോ ഒരു വർഷത്തേക്കോ ഒരുമിച്ച് നിശ്ചിത നിരക്കിൽ പാസിന് അപേക്ഷിക്കാവുന്നതാണ്. ഇലക്‌ട്രിക്, സി.എൻ.ജി വാഹനങ്ങളെ ഒഴിവാക്കിയത് സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.