ടി.വി.എസി​െൻറ വൈദ്യുത സ്​കൂട്ടർ, ​െഎ ക്യൂബ്​ കേരളത്തിലും; ആദ്യം എത്തുക ഇൗ നഗരത്തിൽ

രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസ്​ തങ്ങളുടെ ആദ്യ വൈദ്യ​ുത ഇരുചക്ര വാഹനം കേരളത്തിലെത്തിച്ചു. ഐ ക്യൂബ്​ എന്ന്​ പേരിട്ട ഇലക്​ട്രിക്​ സ്​കൂട്ടർ മികച്ച വേഗതയും റേഞ്ചും വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഡൽഹിയിലാണ്​ ഐ ക്യൂബ് ആദ്യം​ പുറത്തിറക്കിയത്​. തുടർന്ന്​ ബംഗളൂരുവിലും സ്​കൂട്ടർ​ വിൽപ്പന ആരംഭിച്ചിരുന്നു. കേരളത്തിൽ കൊച്ചിലാണ്​ വാഹനം ആദ്യംവരിക. ഗതാഗത മന്ത്രി ആൻറണി രാജുവും ടിവിഎസ് മോട്ടോർ കമ്പനി ജോയിൻറ്​ മാനേജിങ്​ ഡയറക്​ടറുമായ സുദർശൻ വേണു എന്നിവരാണ് സംയുക്തമായി ഇ.വി സ്‌കൂട്ടർ പുറത്തിറക്കിയത്.


കൊച്ചിൻ ടിവിഎസിൽ ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനായി ചാർജിങ്​ യൂനിറ്റുകൾ ടിവിഎസ് സ്​ഥാപിച്ചു. 1,23,917 രൂപയാണ്​ ​െഎക്യൂബി​െൻറ കൊച്ചിയിലെ വില. നഗരത്തിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്. കമ്പനി വെബ്‌സൈറ്റ് വഴി 5,000 രൂപ നൽകി വാഹനം ബുക്ക്​ ചെയ്യാം.

4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ്​ ഐക്യുബിന്​ കരുത്തുപകരുന്നത്​. നിലവിലെ വൈദ്യുത സ്​കൂട്ടറുക​െള അപേക്ഷിച്ച്​ മികച്ച വേഗതയാണ്​ ഐ ക്യൂബിനുള്ളത്​. പരമാവധി വേഗത 78 കിലോമീറ്റർ ആണ്. ഫുൾ ചാർജിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ഇലക്ട്രിക് സ്കൂട്ടറിന് 4.2 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൊച്ചി നഗരത്തിലുടനീളം പബ്ലിക് ചാർജിങ്​ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ടി.വി.എസ്​ അറിയിച്ചു.


സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ്​ മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത്​ പുനരുത്​പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. ടി‌.എഫ്‌.ടി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ്​ കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.

ലളിതവും എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമായ ഡിസൈനാണ്​ ഐ ക്യൂബിന്​. നിലവിൽ വെള്ള നിറത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ. സ്കൂട്ടറിലെ ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡി യൂനിറ്റുകളാണ്. മുൻവശത്ത് യു-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.